ശൈലജ ടീച്ചർ ഇല്ലാത്തത് പുതിയ മന്ത്രി സഭയുടെ കുറവായി കാണുന്നില്ലെന്ന് സംവിധായകൻ അരുൺ ഗോപി. ഫേസ്ബുക്കിലാണ് താരം അഭിപ്രാം വ്യക്തമാക്കിയത്. പുതിയ സഭയിൽ അതിലും മികച്ച മന്ത്രിമാർ ഉണ്ടാകുമെന്നും അരുൺ ഗോപി പറഞ്ഞു.
പുതിയ ആളുകൾക്ക് അവസരം നൽകുന്ന കാര്യത്തിൽ കൈയ്യടി നൽകേണ്ടതാണ്. മാറ്റങ്ങൾ അനിവാര്യമായ കാര്യമാണ്. മന്ത്രി പദവി മാത്രമല്ല ജനസേവനം. അത് വ്യക്തമായി ടീച്ചർക്കറിയാമെന്നും അരുൺ ഗോപി കൂട്ടിച്ചേർത്തു.
അരുൺ ഗോപിയുടെ വാക്കുകൾ ഇങ്ങനെ
‘പുതിയ മന്ത്രിസഭയ്ക്ക് അഭിനന്ദനങ്ങൾ ടീച്ചർ ഇല്ലാത്തത് ഒരു ഒരുകുറവായി കാണുന്നില്ല അതിലും മികച്ച മന്ത്രിമാർ ഈ സഭയിലുണ്ടാകും ഉറപ്പ്, അവർക്ക് നല്കുന്ന അവസരങ്ങൾക്കു നിറഞ്ഞ കയ്യടി. മാറ്റങ്ങൾ അനിവാര്യമാണ്. മന്ത്രി പദവി അല്ലാലോ ജനസേവനത്തിന്റെ അവസാന വാക്ക് അത് നന്നായി അറിയുന്ന ഒരാൾ തന്നെയാണ് ടീച്ചർ.’
പ്രതികരിക്കാൻ ഇവിടെ എഴുതുക