കേരളത്തിൽ രണ്ട് ജില്ലകളിൽ ബ്ലാക്ക് ഫംഗസ് സ്ഥിരീകരിച്ചു. മലപ്പുറത്തും കൊല്ലത്തും ആണ് കൊവിഡ് രോഗികൾക്ക് ബ്ലാക്ക് ഫംഗസ് സ്ഥിരീകരിച്ചത്. മലപ്പുറത്ത് ഫംഗസ് സ്ഥിരീകരിച്ചയാളുടെ ഇടത് കണ്ണ് നീക്കം ചെയ്തു. തിരൂർ ഏഴൂർ സ്വദേശിയുടെ കണ്ണാണ് ഫംഗസ് തലച്ചോറിലേക്ക് പടരാതിരിക്കാൻ നീക്കം ചെയ്തത്. രണ്ട് ജില്ലകളിലും ഇതാദ്യമായാണ് ബ്ലാക്ക് ഫംഗസ് റിപ്പോർട്ട് ചെയ്യുന്നത്.
കൊവിഡ് ചികിത്സക്കായി കഴിഞ്ഞ് വീട്ടിലിൽ നിരീക്ഷണത്തിൽ കഴിയവേയാണ് തിരൂർ ഏഴൂർ സ്വദേശി അബ്ദുൾ ഖാദറിന് ബ്ലാക്ക് ഫംഗസ് ലക്ഷണങ്ങൾ പ്രകടമാകുന്നത്. കണ്ണിന് മരവിപ്പ് അനുഭവപ്പെടുകയും ശക്തമായ തലവേദനയുണ്ടാകുകയും ചെയ്തതോടെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടുകയും തുടർന്ന് വിദഗ്ധ ചികിത്സക്കായി കോഴിക്കോടേക്ക് മാറ്റുകയുമായിരുന്നു. ഈ മാസം ഏഴിനാണ് ഖാദറിന് ബ്ലാക്ക് ഫംഗസ് സ്ഥിരീകരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക