ഹോളിവുഡ് സൂപ്പർതാരം ജിം കാരി തന്റെ പുതിയ ചിത്രത്തിന്റെ സഹപ്രവർത്തകന് 30 ലക്ഷത്തിന്റെ കാർ സമ്മാനിച്ചിരിക്കുകയാണ്. സോണിക് ദ ഹെഡ്ജ് ഹോഗ് 2 എന്ന ചിത്രത്തിന് വേണ്ടി സഹപ്രവർത്തകർ കാണിച്ച കഠിനാധ്വാനത്തിന് സമ്മാനമായാണ് പുതിയ വാഹനം നൽകിയത്.
ചിത്രത്തിലെ സാങ്കേതികപ്രവർത്തകരെയെല്ലാം ഉൾപ്പെടുത്തി നടത്തിയ നറുക്കെടുപ്പിലൂടെയാണ് ഭാഗ്യവാനെ ജിം കാരി കണ്ടെത്തിയത്.ഏകദേശം 40000 ഡോളറിലധികം വില വരുന്ന ഷെവർലെ ബ്ലേസർ എന്ന ചെറു എസ്യുവിയാണ് താരം സമ്മാനിച്ചത്. 3.6 ലീറ്റർ വി 6 പെട്രോള്‍ എന്ജിൻ ഉപയോഗിക്കുന്ന എസ്യുവിക്ക് 308 ബിഎച്ച്പി കരുത്തുണ്ട്. 9 സ്പീഡ് ഗിയർബോക്സാണ് വാഹനത്തിൽ.
പ്രതികരിക്കാൻ ഇവിടെ എഴുതുക