കൊവിഡ് 19 രണ്ടാം തരംഗ പശ്ചാത്തലത്തില്‍ നിര്‍മ്മാണ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗങ്ങളായ തൊഴിലാളികള്‍ക്ക് 1000 രൂപ വീതം ധനസഹായം അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവായി. 2020 ല്‍ ധനസഹായം ലഭിച്ച തൊഴിലാളികള്‍ക്ക് പുതുതായി അപേക്ഷ സമര്‍പ്പിക്കാതെ തന്നെ അവരവരുടെ ബാങ്ക് അക്കൗണ്ടുകളില്‍ ധനസഹായം ലഭിക്കും. 2020 ല്‍ ധനസഹായം ലഭിക്കാത്ത തൊഴിലാളികളും പുതുതായി ധനസഹായത്തിന് അപേക്ഷിക്കുന്നവരും നിശ്ചിത മാതൃകയില്‍ അപേക്ഷ തയ്യാറാക്കി അതോടൊപ്പം ആധാര്‍ കാര്‍ഡ്, ബാങ്ക് അക്കൗണ്ട് കോപ്പി, അസ്സല് ക്ഷേമനിധി ഐ ഡി കാര്‍ഡ് എന്നിവ സഹിതം അപേക്ഷിച്ചാല്‍ ഈ വര്‍ഷത്തെ ധനസഹായം ലഭിക്കും. അപേക്ഷ ലോക്ഡൗണ്‍ കഴിയുന്ന മുറയ്ക്ക് ജില്ലാ ഓഫീസില്‍ സ്വീകരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക