ആരോഗ്യകരമായ കൊഴുപ്പുകൾ, ഫൈബർ, പ്രോട്ടീൻ, ആന്റിഓക്സിഡന്റുകൾ, വിറ്റാമിൻ ബി 6, തയാമിൻ എന്നിവയുടെ മികച്ച ഉറവിടമാണ് പിസ്ത. ഇത് കഴിച്ചാലുള്ള ആരോഗ്യഗുണങ്ങൾ തിരിച്ചറിയാം
1. പിസ്ത കഴിക്കുന്നത് ഹൃദയാരോഗ്യത്തിന് മികച്ചതാണ്. ഉയർന്ന രക്തസമ്മർദ്ദം കുറയ്ക്കാൻ സഹായിക്കുന്ന
2. പിസ്തയിൽ നാരുകൾ ധാരാളം അടങ്ങിയിരിക്കുന്നതിനാൽ അമിതമായി ഭക്ഷണം കഴിക്കുന്നത് തടയുന്നു. ഫൈബർ ഉപാപചയപ്രവർത്തനം വർദ്ധിപ്പിക്കുന്നതിനും നല്ലതാണ്. പിസ്തയിൽ അടങ്ങിയിരിക്കുന്ന മോണോസാച്ചുറേറ്റഡ് കൊഴുപ്പുകൾ ഭാരം കുറയ്ക്കാനും സഹായകമാണ്.
3. പിസ്ത ദഹനവ്യവസ്ഥയെ ശക്തിപ്പെടുത്താൻ സഹായിക്കുന്നു.
4. പിസ്തയിലെ വിറ്റാമിൻ ബി രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവ് കൂട്ടി തലച്ചോറിനെ സംരക്ഷിക്കുന്നു.
മാത്രമല്ല, ധാരാളം ആന്റിഓക്സിഡന്റുകൾ പിസ്തയിൽ അടങ്ങിയിരിക്കുന്നു.
5. പിസ്തയിലെ വിറ്റാമിൻ ഇ കണ്ണിന്റെ ആരോഗ്യത്തിനും കാഴ്ചശക്തി മെച്ചപ്പെടുത്തുന്നതിനും സഹായിക്കുന്നു. കണ്ണുകളെ മാക്യുലർ ഡീജനറേഷൻ, തിമിരം എന്നിവയിൽ നിന്ന് സംരക്ഷിക്കുന്ന കരോട്ടിനോയിഡുകളും ഇതിൽ അടങ്ങിയിട്ടുണ്ട്.
6. രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നതോടൊപ്പം ചീത്ത കൊളസ്ട്രോൾ കുറച്ച് ഹൃദയാരോഗ്യം സംരക്ഷിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക