കോവിഡ് പരിശോധന വീടുകളില്‍ സ്വയം നടത്താനുള്ള റാപ്പിഡ് ആന്റിജെന്‍ ടെസ്റ്റിങ് കിറ്റിന് ഐസിഎംആറിന്റെ അനുമതി. മൂക്കിലെ സ്രവം ഉപയോഗിച്ചുള്ള പരിശോധനാ കിറ്റ് ഉടന്‍ വിപണിയിലെത്തും.
മൂക്കിലെ സ്രവം ഉപയോഗിച്ചുള്ള ആന്റിജന്‍ പരിശോധന കിറ്റ് ഉടന്‍ വിപണിയിലെത്തും. റാപ്പിഡ് ആന്റിജന്‍ കിറ്റിന്റെ ഉപയോഗം സംബന്ധിച്ച വിശദമായ മാര്‍ഗനിര്‍ദേശങ്ങളും ഐസിഎംആര്‍ പുറത്തിറക്കി.
മൈലാബ് ഡിസ്കവറി സൊല്യൂഷന്‍സാണ് കിറ്റ് ഇന്ത്യയില്‍ വിപണിയിലെത്തിക്കുക. രോഗലക്ഷണമുളള വ്യക്തികളും ലാബില്‍ പരിശോധിച്ച് കോവിഡ് പോസിറ്റീവായ ആളുകളുമായി സമ്പര്‍ക്കം വന്നവരും മാത്രം കിറ്റ് ഉപയോഗിക്കുന്നതാകും ഉചിതമെന്ന് ഐസിഎംആര്‍ അറിയിച്ചു. മൊബൈല്‍ ആപ്പിന്റെ സഹായത്തോടെയാണ് പരിശോധന സാധ്യമാവുക.
കിറ്റ് ഉപയോഗിക്കുന്നവര്‍ മൈലാബ് കോവിസെല്‍ഫ് എന്ന ആപ്പില്‍ പരിശോധനാഫലം അറിയിക്കണം. പോസിറ്റീവായാല്‍ കൂടുതല്‍ പരിശോധന ആവശ്യമില്ല, ക്വാറന്റീനിലേക്ക് മാറണമെന്നുമാണ് നിര്‍ദേശം.
കോവിഡ് രോഗികളുമായി സമ്പര്‍ക്കമുള്ളവരും രോഗലക്ഷണങ്ങളും ഉള്ളവരും മാത്രമേ ഹോം കിറ്റ് ഉപയോഗിക്കാവൂ എന്ന് ഐസിഎംആര്‍ വ്യക്തമാക്കി. പോസിറ്റീവായാല്‍ കൂടുതല്‍ പരിശോധന ആവശ്യമില്ല.
ക്വാറന്റൈനിലേക്ക് മാറണം. രോഗലക്ഷണങ്ങളുണ്ടായിട്ടും നെഗറ്റീവ് ഫലം ലഭിച്ചാല്‍ ഉടനടി ആര്‍ടിപിസിആര്‍ പരിശോധന നടത്തണമെന്നും ഐസിഎംആര്‍ നിര്‍ദേശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക