ഇന്ന് ലോക തേനീച്ച ദിനം. തേനീച്ചവളർത്തലിന്റെ തുടക്കക്കാരനായ ആന്റോൺ ജാൻഷ 1734 മെയ് 20
ന് ജനിച്ചതിന്റെ ഓർമ്മയ്ക്കായിട്ടാണ് ഈ ദിനം ആച്ചരിച്ച് വരുന്നത്. 2018 മെയ് 20 നാണ് ആദ്യമായി തേനീച്ച ദിനം ആഘോഷിച്ചത്. തേനിന്റെ ചില ആരോഗ്യഗുണങ്ങളെ കുറിച്ചറിയാം….
രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാൻ മികച്ചൊരു പ്രതിവിധിയാണ് തേൻ. ഇത് ശരീരത്തിലെ
അലർജികളെ പ്രതിരോധിക്കാൻ സഹായിക്കുന്നു. അലർജി ലക്ഷണങ്ങളെ കുറയ്ക്കാനും സഹായിക്കുന്ന ആന്റിഇൻഫ്ലമേറ്ററി ഗുണങ്ങൾ തേനിൽ അടങ്ങിയിട്ടുണ്ട്.പ്രകൃതിദത്തമായ ഒരു ആന്റിബയോട്ടിക് ആണ് തേൻ. മുറിവുകൾ പെട്ടെന്ന് ഉണങ്ങാനും പൊള്ളലേറ്റാലുമൊക്കെ ഇത് പുരട്ടാം.
ആരോഗ്യകരമായി തടി കുറയ്ക്കാന്‍ സഹായിക്കുന്ന ഒന്നാണ് തേന്‍. തേനില്‍ സ്വാഭാവിക ആന്റി
ഓക്സിഡന്റുകള്‍ അടങ്ങിയിട്ടുണ്ട്. കോപ്പര്‍, അയഡിന്‍, സിങ്ക് എന്നിവയും തേനില്‍
അടങ്ങിയിട്ടുണ്ട്. ശരീരത്തിലെ അനാവശ്യ കൊഴുപ്പ് കുറയ്ക്കാൻ തേൻ കഴിക്കുന്നത് ഗുണം ചെയ്യും.
തേൻ ഒരു പ്രകൃതിദത്ത എനർജി ബൂസ്റ്റർ കൂടിയാണ്.
തേനിലെ ഫ്രക്ടോസും ഗ്ലൂക്കോസുമെല്ലാം ഊർജ്ജം നൽകുന്നു.തേനിലെ ആന്റിഓക്സിഡന്റുകള്‍ ഹൃദയാരോഗ്യത്തിന് ഏറെ ഗുണകരമാണ്. ഇതിലെവൈറ്റമിനുകള് ചീത്ത കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കുകയും ചെയ്യുന്നു.
തേൻ ഒരു പ്രകൃതിദത്ത എനർജി ബൂസ്റ്റർ കൂടിയാണ്. തേനിലെ ഫ്രക്ടോസും ഗ്ലൂക്കോസുമെല്ലാം
ഊർജ്ജം നൽകുന്നു. തേനിലെ ആന്റിഓക്സിഡന്റുകള്‍ ഹൃദയാരോഗ്യത്തിന് ഏറെ ഗുണകരമാണ്. ഇതിലെ വൈറ്റമിനുകള്‍ ചീത്ത കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കുകയും ചെയ്യുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക