മീററ്റ്: ഇന്ത്യന്‍ പേസര്‍ ഭുവനേശ്വര്‍ കുമാറിന്റെ പിതാവ് കിരണ്‍ പാല് സിംഗ് (63) കാന്‍സര്‍ ബാധിച്ച് മരിച്ചു. വ്യാഴാഴ്ച മീററ്റിലെ വീട്ടിലായിരുന്നു അന്ത്യം.
കരളിന് അര്‍ബുദം ബാധിച്ച് കഴിഞ്ഞ എട്ടു മാസത്തോളമായി ചികിത്സയിലായിരുന്നു. ഉത്തര്‍ പ്രദേശ് പോലീസില്‍ സബ് ഇന്‍സ്പെക്ടറായിരുന്നു കിരണ്‍ പാല് സിംഗ്.
രണ്ടാഴ്ച മുമ്പ് സ്ഥിതി വഷളായതിനെ തുടര്‍ന്ന് മീററ്റിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ആശുപത്രിയില്‍ നിന്ന് മടങ്ങി രണ്ടു ദിവസത്തിനു ശേഷമാണ് മരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക