നേരവും സമയവുമൊക്കെ നോക്കി അധികാരമേൽക്കുന്ന പതിവ് കമ്യൂണിസ്റ്റ് മന്ത്രിസഭകൾക്കില്ല. രണ്ടാം പിണറായി സർക്കാരും ഇതിൽ നിന്ന് വിഭിന്നമല്ല.
എന്നാൽ സത്യപ്രതിജ്ഞയ്ക്കായി തിരഞ്ഞെടുത്ത സമയം ജ്യോതിഷ പ്രകാരം എങ്ങനെയെന്ന് വിശകലനം ചെയ്യുന്നു പ്രമുഖ ജ്യോതിഷ പണ്ഡിതൻ പെരിങ്ങോട് ശങ്കരനാരായണൻ
2021 മേയ് മാസം 20 (1196 ഇടവമാസം 6 ) വ്യാഴാഴ്ച മകം നക്ഷത്രവും ചതുർഥപാദത്തിൽ ശുക്ല പക്ഷത്തിൽ നവമി തിഥിയും വ്യാഘ്രക്കരണവും വ്യാഘാത നാമ നിത്യയോഗവും കൂടിയ സമയം നല്ല ദിവസമാകുന്നു. സത്യപ്രതിജ്ഞയ്ക്ക് ഏറ്റവും അനുകൂല ദിവസം.
ചിങ്ങക്കൂറാണ്. കേസരിയോഗമുള്ള സമയമാണ്. കേസരിയോഗം നാടിന്റെ പരിപാലനത്തിൽ കൂടുതൽ മികവ് ഫലം നൽകുന്നു.
വൈശാഖ മാസം എന്നതും ശുഭകരമാണ്. അതില്‍ തന്നെ വ്യാഴാഴ്ച എന്നത് കൂടുതൽ വിശേഷകരമാണ്. ചന്ദ്രാൽ പഞ്ചമഹായോഗങ്ങളിലെ മാളവ്യയോഗവുമുണ്ട്. കൂടാതെ ചന്ദ്രാൽ ധനലാഭയോഗവും ഉണ്ട്.
ചിങ്ങക്കൂറിൽ പ്രാരംഭം കുറിച്ചാൽ കൂടുതൽ ഉത്തമം. 3.20 നു നടക്കുന്ന ചടങ്ങിന്റെ പ്രാരംഭം എന്തായാലും 2 മണി 8 മിനിറ്റിനുള്ളിൽ നടക്കുമെന്ന് കരുതാം. ഇത് വരെയാണ് ചിങ്ങം. ഇതിനു ശേഷമാണ് പ്രാരംഭമെങ്കിൽ അത് കന്നിയിൽ ആയിരിക്കും.
ചിങ്ങത്തോളം നന്നല്ല കന്നിയിലെ ഫലമെങ്കിലും കേസരിയോഗത്തിന്റെ ആനുകൂല്യം അപ്പോഴുമുണ്ടാകും. മൂന്ന് മണി 8 മിനിറ്റ് വരെയാണ് രാഹുകാലം. അത് അത്ര ദോഷമുള്ള കാര്യമല്ല. നാല് മണിക്ക് ശേഷം പൂരം നക്ഷത്രമാണ്. ഇത് ഒട്ടും ശുഭകരമല്ല
പ്രതികരിക്കാൻ ഇവിടെ എഴുതുക