അല്ലു അര്ജുന് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘പുഷ്പയില്‍ ഫഹദ് ഫാസില്‍ വില്ലനാവുന്നത് വലിയ വാര്‍ത്തയായിരുന്നു. ഫഹദിന്റെ ആദ്യ തെലുങ്കു ചിത്രം കൂടിയായ പുഷ്പയ്ക്ക് വേണ്ടി ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുകയാണ്. ഇപ്പോള്‍ ചിത്രത്തിലെ ഫഹദിന്റെ കഥാപാത്രത്തെ കുറിച്ചുള്ള കൂടുതല്‍ വിവിരങ്ങള്‍ പുറത്തുവന്നിരിക്കുകയാണ്. അഴിമതിക്കാരനായ പൊലീസുകാരന്റെ വേഷമാണ് പുഷ്പയില്‍ ഫഹദ് ചെയ്യുന്നത്.
സുകുമാര്‍ സംവിധാനം ചെയ്യുന്ന പുഷ്പയില്‍ ഇനി മുപ്പത് ദിവസത്തെ ചിത്രീകരണം കൂടിയാണ് ബാക്കിയുള്ളത്. ലോക്ക്ഡൗണ്‍ കഴിഞ്ഞാല്‍ ഉടന്‍ തന്നെ ചിത്രീകരണം പുനരാരംഭിക്കും. കൊവിഡ് നിയന്ത്രണവിധേയമായാല്‍ ഈ വര്‍ഷം അവസാനത്തോടെ പുഷ്പയുടെ ആദ്യ ഭാഗം റിലീസ് ചെയ്യുന്നതായിരിക്കും. ചിത്രത്തിന്റെ രണ്ടാം ഭാഗത്തിന്റെ പേര് ഇതുവരെ തീരുമാനിച്ചിട്ടില്ല.
തെലുങ്കിനോടൊപ്പം തമിഴ്, ഹിന്ദി, കന്നഡ, മലയാളം എന്നീ ഭാഷകളിലും ചിത്രം റിലീസ് ചെയ്യും. രശ്മിക മന്ദാന, ധനഞ്ജയ്, സുനില്‍, അജയ് ഘോഷ് എന്നിവരാണ് ചിത്രത്തില്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക