സിബിഎസ്ഇ പന്ത്രണ്ടാം ക്ളാസ് പരീക്ഷയുമായി മുന്നോട്ടുപോകാന്‍ കേന്ദ്രസര്‍ക്കാര്‍. പരീക്ഷ നടത്തിപ്പും തീയതികളും ജൂണ്‍ ഒന്നിന് പ്രഖ്യാപിക്കുമെന്ന് ഉന്നതവൃത്തങ്ങള്‍ പറഞ്ഞു.
പരീക്ഷ ഒന്നരമണിക്കൂറായി ചുരുക്കിയേക്കുമെന്നാണ് സൂചന. കേന്ദ്രപ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങിന്റെ നേതൃത്വത്തില്‍ നടന്ന ഉന്നതതല യോഗത്തില്‍ പരീക്ഷ സെപ്റ്റംബറിലേക്ക് നീട്ടിവയ്ക്കണമെന്ന് ഭൂരിഭാഗം സംസ്ഥാനങ്ങള്‍ ആവശ്യപ്പെട്ടപ്പോള്‍, ഉപേക്ഷിക്കണമെന്ന് ഡല്‍ഹിയും മഹാരാഷ്ട്രയും ആവശ്യപ്പെട്ടു.
വിദ്യാര്‍ഥികള്‍ക്ക് വാക്സീന് നല്‍കുന്നതിന് മുന്‍പ് പന്ത്രണ്ടാം ക്ലാസ് പരീക്ഷ നടത്തേണ്ടെന്നും ഡല്‍ഹി സര്‍ക്കാര്‍ നിലപാടെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക