നമ്മളിൽ മിക്കവരും രാത്രി ഏറെ വൈകിയും കമ്പ്യൂട്ടറുകൾക്ക് മുന്നിൽ തന്നെ ഇരിക്കുന്നവരാണ്. ഇത് കണ്ണിന് നല്ലതല്ലെന്ന് പൂർണമായി അറിവുണ്ടായിരുന്നാലും നമ്മുടെ ജോലിയും മറ്റ് സാഹചര്യങ്ങളും കാരണം ഈ അവസ്ഥ തുടരേണ്ടി വരാറാണുള്ളത്. അത്തരത്തിൽ രാത്രികളിൽ കംപ്യൂട്ടറുകൾക്ക് മുൻപിൽ മണിക്കൂറുകളോളം ചെലവിടേണ്ടി വരുന്നവർക്ക് കണ്ണിന്റെ ബുദ്ധിമുട്ടുകൾ കുറയ്ക്കാൻ ഡാർക്ക് മോഡ് സഹായിക്കുമെന്ന് നേരത്തെ തന്നെ പഠനങ്ങളിൽ തെളിഞ്ഞിരുന്നു.
അടുത്ത മാസം മുതൽ കടകൾ തുറക്കാൻ അനുമതി നൽകണം, ആവശ്യവുമായി മുംബൈയിലെ ചില്ലറ വ്യപാരികള്‍
അതിനാൽ തന്നെ ഗൂഗിൾ പുറത്തിറക്കിയിരിക്കുന്ന പുതിയ ഫീച്ചർ ഇരുകയ്യും നീട്ടി ഏവരും സ്വീകരിക്കുമെന്ന കാര്യത്തിൽ തർക്കമില്ല. പുതിയ ഫീച്ചർ ലക്ഷക്കണക്കിന് ഉപഭോക്താക്കൾക്ക് സഹായകമാകുമെന്നാണ് ഗൂഗിളിന്റെയും വിലയിരുത്തൽ. എന്താണ് പുതിയ ഫീച്ചർ എന്നല്ലേ, ഡെസ്ക് ടോപ്പ് കംപ്യൂട്ടറുകളിൽ ഡാർക്ക് മോഡ് പുറത്തിറക്കിയിരിക്കുകയാണ് ഇന്റർനെറ്റ് സെർച്ച് എൻജിനായ ഗൂഗിൾ. ഡെസ്ക് ടോപ്പ് കംപ്യൂട്ടറുകളിൽ വിൻഡോസ് 10, മാക് ഒഎസ് പ്ലാറ്റ്ഫോമുകളിലാണ് ഫീച്ചർ ലഭ്യമാക്കിയിരിക്കുന്നത്.
ആപ്പിള്‍ തൊലി കളയണോ? അറിയാം കാരണങ്ങള്‍
ഉപഭോക്താക്കൾക്ക് ‘ചെയ്ഞ്ച് തീം’ എന്ന പേരിൽ സെർച്ച് പേജിന്റെ വലതുവശത്തുളള ഓപ്ഷനിൽ ക്ലിക്ക് ചെയ്ത് തീം മാറ്റാം. ഇതിന് പുറമേ ഡാർക്ക് തീം ലഭ്യമാണെന്ന സന്ദേശങ്ങളും കംപ്യൂട്ടറുകളിലേക്ക് ലഭ്യമാക്കുന്നുണ്ട്. എന്നാൽ എല്ലാ ഉപയോക്താക്കൾക്കും പെട്ടന്ന് ഫീച്ചർ ലഭ്യമായി തുടങ്ങണമെന്നില്ലെന്നും കമ്പനി പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക