ബ്ലാക്ക് ഫംഗസ് ബാധിച്ച് സംസ്ഥാനത്ത് നാലുമരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. രണ്ട് എറണാകുളം സ്വദേശികളും രണ്ട് പത്തനംതിട്ട സ്വദേശികളുമാണ് മരിച്ചത്. എറണാകുളത്തെയും കോട്ടയത്തെയും ആശുപത്രികളില്‍ ചികില്‍സയിലായിരുന്നു ഇവർ. പ്രമേഹ രോഗികളിലും സ്റ്റിറോയിഡ് നല്‍കിയവരിലുമാണ് രോഗം കൂടുതലെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു. കോവിഡ് രോഗികളിലോ, രോഗം ഭേദമായവരിലോ തലവേദന, കണ്ണുവേദന, കണ്ണിൽ തടിപ്പ്, മുഖത്ത് നീര് തുടങ്ങിയ ലക്ഷണങ്ങൾ ഉണ്ടെങ്കിൽ ഫംഗസ് പരിശോധന നടത്തണം എന്ന് എയിംസ് ഡയറക്ടർ റൺദീപ് ഗുലേരിയ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക