എല്ലാക്കാലവും അടച്ചിടല്‍ പ്രായോഗികമല്ലെന്നും വ്യാപനമുണ്ടാകാതിരിക്കാന്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുമെന്നും മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്. ആയതിനാൽ തന്നെ മധ്യപ്രദേശില്‍ ജൂണ്‍ ഒന്ന് മുതല്‍ ലോക്ക്ഡൗണ്‍ ഉണ്ടാകില്ലെന്ന് അദ്ദേഹം അറിയിച്ചു. ഉദ്യോഗസ്ഥരുമായി നടത്തിയ വെര്‍ച്വല്‍ കൂടിക്കാഴ്ചയിലാണ് ലോക്ക്ഡൗണ്‍ ഒഴിവാക്കാന്‍ തീരുമാനമായിരിക്കുന്നത്.
വാക്സിൻ ക്ഷാമം, ഡൽഹിയിൽ 18 – 44 വരെയുള്ളവരുടെ വാക്സിനേഷൻ നിർത്തിവച്ചു
സംസ്ഥാനത്ത് കോവിഡ് വ്യാപനം നിയന്ത്രിക്കാൻ സാധിച്ച സാഹചര്യത്തിൽ കൂടിയാണ് തീരുമാനം. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് അഞ്ച് ശതമാനത്തില്‍ താഴെ എത്തിയതും രോഗമുക്തി നേടുന്നവര്‍ 90 ശതമാനത്തിന് മുകളിലായതും ലോക്ക്ഡൗൺ ഒഴിവാക്കുന്നതിനുള്ള തീരുമാനത്തിന് കാരണമാണ്. മെയ് 31 വരെ സംസ്ഥാനത്ത് നിയന്ത്രണങ്ങളുണ്ടാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക