വാരണസിയില്‍ ആരോഗ്യ പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കവെ പ്രധാനമന്ത്രി നരേന്ദ്ര മോദി കൊവിഡ് ബാധിച്ച് മരണപ്പെട്ടവരെ ഓര്‍ത്ത് വിതുമ്പി . സംഭവത്തില്‍ പ്രധാനമന്ത്രിയെ ട്രോളി ഇതിനോടകം നിരവധി വീഡിയോകളും, കാര്‍ട്ടൂണുകളും വന്ന് കഴിഞ്ഞു.
എന്നാല്‍ അതില്‍ നിന്നും വ്യത്യസ്തമായി മോദിയുടെ കണ്ണീരില്‍ പ്രതികരിച്ചിരിക്കുകയാണ് നടന് പ്രകാശ് രാജ്.
നരേന്ദ്ര മോദിയുടെ പഴയ കാല പ്രസംഗത്തിന്റെ വീഡിയോ പങ്കുവെച്ചാണ് പ്രകാശ് രാജിന്റെ പ്രതികരണം. അന്നത്തെ പ്രസംഗത്തിലും മോദി കരയുന്നുണ്ട്.
മികച്ച അഭിനയം ഒരിക്കലും ഒരു രാത്രി കൊണ്ട് സാധ്യമാകുന്നതല്ല. അതിന് വര്‍ഷങ്ങളുടെ പരിശ്രമം ആവശ്യമാണെന്നാണ് പ്രകാശ് രാജ് വീഡിയോ പങ്കുവെച്ച് ട്വീറ്റ് ചെയ്തത്.
‘മികച്ച അഭിനയം ഒരു രാത്രി കൊണ്ട് സാധ്യമല്ല. സമയം, കൃത്യമായി നിര്‍ത്തി നിര്‍ത്തിയുള്ള സംസാരം, ശബ്ദക്രമീകരണം, ശരീര ഭാഷ എന്നിവ നേടിയെടുക്കാന്‍ വര്‍ഷങ്ങളുടെ പരിശ്രമം ആവശ്യമാണ്. നിങ്ങളുടെ മുന്നില്‍ പ്രിയ ബാല മോദിയുടെ പ്രകടനം പങ്കുവെക്കുന്നു’
Great performances don’t happen overnight.. TIMING..PAUSES…INTONATIONS.. BODY LANGUAGE..needs years of practice.. presenting to you .. our own #BalaNarendra … #justasking pic.twitter.com/dTUwrSdrC7
— Prakash Raj (@prakashraaj) May 24, 2021
പ്രതികരിക്കാൻ ഇവിടെ എഴുതുക