മുംബൈ: നടിയുടെ വീട്ടില്‍ അതിക്രമിച്ച് കയറി യുവാവ് പിതാവിനെ അക്രമിച്ചതായി പരാതി. മറാത്തി നടി സോണാലി കുല്‍ക്കര്‍ണിയുടെ വീട്ടിലാണ് 24കാരന് അതിക്രമിച്ച് കയറിയത്. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു
ചൊവ്വാഴ്ച രാവിലെ പൂനെ സിറ്റിയിലെ പിംപ്രി ചിമ്പാഡിയിലായിരുന്നു സംഭവം. എന്തിനാണ് പ്രതി നടിയുടെ വീട്ടിലെത്തിയതെന്ന് അന്വേഷിക്കുമെന്ന് പൊലീസ് പറഞ്ഞു.
ഇയാളുടെ കൈവശം കളിത്തോക്കും കത്തിയും ഉണ്ടായിരുന്നു. വീട്ടിലെ ജോലിക്കാരിയാണ് ആദ്യം കണ്ടത്. നിങ്ങളാരാണെന്ന് ചോദിച്ചപ്പോള്‍ തന്റെ പുറകെ പൊലീസുണ്ടെന്നും ഒളിക്കാനാണ് കയറിയതെന്നുമായിരുന്നു യുവാവിന്റെ മറുപടി
ഇയാളെ പിടികൂടാന്‍ ശ്രമിക്കുന്നതിനിടെ നടിയുടെ അച്ഛന് മനോഹര്‍ കുല്‍ക്കര്‍ണിക്ക് പരിക്കേറ്റു. അവിടെ നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ അയല്‍വാസികള്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.
പ്രതി നടിയുടെ ആരാധകനാണെന്നാണ് പൊലീസ് കരുതുന്നത്. വീട്ടില്‍ കയറിയതിന് പിന്നില്‍ മറ്റ് എന്തെങ്കിലും ലക്ഷ്യങ്ങളുണ്ടോ എന്നുള്ളതുള്പ്പടെയുള്ള കാര്യങ്ങള്‍ അന്വേഷിക്കുമെന്ന് പൊലീസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക