പുതിയ സിബിഐ ഡയറക്ടറായി സുബോധ് കുമാര്‍ ജയ്സ്വാളിനെ കേന്ദ്ര സര്‍ക്കാര്‍ നിയമിച്ചു. മുംബൈ പോലീസ് കമ്മീഷണറായിരുന്ന കാലത്ത് മുംബൈ പോലീസ് കമ്മീഷണറായിരുന്ന സിഐഎസ്എഫ് തലവനായ സുബോധ് കുമാര്‍. രണ്ട് വർഷത്തേക്കാണ് നിയമനം നൽകിയിരിക്കുന്നത്. 12 പേർ ഉൾപ്പെട്ട പട്ടികയിൽ നിന്നാണ് സുബോധ് കുമാര്‍ ജയ്സ്വാളിനെ തിരഞ്ഞെടുത്തിരിക്കുന്നത്. പട്ടികയിൽ കേരള ഡിജിപി ലോക്നാഥ് ബഹ്റ ഉൾപ്പെടെയുണ്ടായിരുന്നു.
‘ദി ഫാമിലിമാന് 2’ നിരോധിക്കണം, ആവശ്യവുമായി കേന്ദ്രത്തിന് തമിഴ്നാട് സർക്കാരിന്റെ കത്ത്
സശസ്ത്ര സീമാ ബല് ഡി.ജി കെ ആര് ചന്ദ്ര, ആഭ്യന്തരമന്ത്രാലയം സ്പെഷ്യല്‍ സെക്രട്ടറി വി, എസ്.കെ കൗമുദി, സുബോധ് കുമാര്‍ ജയ്സ്വാള്‍ എന്നിവരാണ് അന്തിമപട്ടികയിൽ ഉണ്ടായിരുന്നത്. വിരമിയ്ക്കുന്നതിന് ആറുമാസത്തിൽ താഴെയുള്ളവരെ പരിഗണിക്കേണ്ടതില്ലെന്ന് നേരത്തെ നിർദേശം നൽകിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക