സുല്‍ത്താന്‍ബത്തേരി: സുല്‍ത്താന്‍ ബത്തേരിയിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായിരുന്ന സി.കെ ജാനുവിനെ സ്വന്തം പാര്‍ട്ടിയായ ജനാധിപത്യ രാഷ്ട്രീയ സഭ സസ്പെന്‍ഡ് ചെയ്തു. സസ്ഥാന അധ്യക്ഷ സ്ഥാനത്ത് നിന്നും ജാനുവിനെ നീക്കിയതായി ജനാധിപത്യ രാഷ്ട്രീയ സഭ സംസ്ഥാന സെക്രട്ടറി പ്രകാശന് മൊറാഴ അറിയിച്ചു.
പാര്‍ട്ടിയില്‍ നിന്ന് ആറു മാസത്തേയ്ക്കാണ് ജാനവുവിനെ സസ്പെന്‍ഡ് ചെയ്തിരിക്കുന്നത്. തിരഞ്ഞെടുപ്പ് ഫണ്ട് തിരിമറി നടത്തിയെന്നും വോട്ടുകള്‍ മറിച്ചെന്നുമാണ് ജാനുവിനെതിരായ ആരോപണം.
ജനാധിപത്യ ലരാഷ്ട്രീയ സഭ നേതാവായ ജാനു ഇത്തവണ ബിജെപിയുടെ താമര ചിഹ്നത്തിലാണ് മത്സരിച്ചത്.സസ്പെന്‍ഡ് ചെയ്ത സംഭവത്തില്‍ ജാനു ഇതുവരെ പ്രതികരിച്ചിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക