അടുത്തിടെ വിവാഹമോചിതയായ ജോണ്‍ മുലാനി നടി ഒലിവിയ മന്നുമായി ഡേറ്റിംഗ് നടത്തിയെന്ന വാര്‍ത്തയാണ് ഹോളിവുഡില്‍ പുതിയ തരംഗങ്ങള്‍ തീര്‍ത്തത്. വാര്‍ത്ത രണ്ടുപേരുടെയും ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ്.
അമിത മദ്യപാനവും മയക്കുമരുന്ന് ഉപയോഗവുംകൊണ്ട് പുനഃരധിവാസ കേന്ദ്രത്തിലായിരുന്ന ജോണ്‍ മുലാനി ഈയിടെയാണ് ചികിത്സക്ക് ശേഷം പുറത്തിറങ്ങിയത്.
ആരാധക വൃന്ദങ്ങളില്‍ പ്രത്യേക സ്ഥാനം ലഭിച്ചിരുന്ന ജോണിന്റെ പുതിയ തീരുമാനം ഹോളിവുഡില്‍ വ്യത്യസ്ത അഭിപ്രായങ്ങള്‍ രൂപം കൊള്ളാനിടയാക്കി.
പുനരധിവാസ കേന്ദ്രത്തില്‍ നിന്നും ഇറങ്ങിയ ഉടനെ തന്നെ പുതിയ ബന്ധത്തിന് മുതിരുന്നത് ഗുണകരമല്ലെന്നു വാദിച്ചു രംഗത്തെത്തിയവരും കുറവല്ല.
പുതിയ പ്രണയത്തെക്കുറിച്ച് അന്ന മേരി ടെന്ഡലര് അടക്കം നിരവധിപേര്‍ തങ്ങളുടെ മനോഗതികള്‍ ഹോളിവൂഡിനോട് വെളിപ്പെടുത്തുകയുണ്ടായി. ലഹരി മരുന്നിനോട് വിടപറഞ്ഞവര്‍ പുതിയ സൗഹൃദങ്ങളും കൂടിച്ചേരലുകളും അവര്‍ക്ക് ദോഷകരമായി ബാധിക്കുമെന്ന് പറയുന്നവരും ഉണ്ട്.
സാമൂഹ്യ നിരീക്ഷകനായ ബ്രൂസ് ഡെച്ചര്റ്റിന്റെ അഭിപ്രായത്തില്‍ മദ്യത്തിന്റെയും മയക്കുമരുന്ന് ചികിത്സയുടെയും ശുഭ വാര്‍ത്തകള്‍ കൊണ്ടുവരാന്‍ ബന്ധപ്പെട്ടവര്‍ തന്നെ വിചാരിക്കണമെന്നാണ്.
ഒരു പുതിയ പ്രണയം ആരംഭിക്കുന്നതിന് മുമ്പ് ചികിത്സ ആരംഭിച്ച് കുറഞ്ഞത് മൂന്ന് മുതല്‍ ആറ് മാസം വരെ കാത്തിരിക്കാന്‍ ഡെച്ചര്റ്റ് സാധാരണയായി രോഗികളോട് പറയാറുണ്ട്. എന്നാല്‍ ജോണിന്റെ കാര്യത്തില്‍ ഈ തീരുമാനം ഏറെ കൗതുകമായതായി അദ്ദേഹം അഭിപ്രായപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക