മലയാളം സെലിബ്രിറ്റികളിൽ ഫേസ്ബുക്ക് സെർച്ചിൽ പോപ്പുലർ ടാഗ് സംവിധായകൻ ഒമർ ലുലുവിന്. ‘സുക്കർ അണ്ണാ നന്ദി, പോപ്പുലർ ആക്കിയതിന്’, ഒമർ ലുലു ഫേസ്ബുക്കിലൂടെ സന്തോഷം പങ്കുവെച്ചു.
ആദ്യമായിട്ടാണ് ഒരു മലയാള സിനിമ സംവിധായകന് ഫേസ്ബുക്കിന്റെ പോപ്പുലർ ടാഗ് കിട്ടുന്നത്. താരങ്ങളിൽ പൃഥ്വിരാജ്,ടൊവിനോ ഒക്കെ ആണ് നേരത്തേ പോപ്പുലർ ടാഗ് കിട്ടിയവർ.
2016ൽ ഹാപ്പി വെഡിങ്ങ് എന്ന സിനിമയിലൂടെയാണ് ഒമർ ലുലു സംവിധാന രംഗത്തേക്ക് കടന്നു വരുന്നത്. തുടർന്ന് ചങ്ക്സ്, ഒരു അഡാർ ലൗ, ധമാക്ക തുടങ്ങിയ ചിത്രങ്ങൾ സംവിധാനം ചെയ്തു.
പുതുമുഖങ്ങളെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഒരുക്കിയ ഒരു അഡാർ ലൗവിലെ ഗാനങ്ങൾ ഏറെ ശ്രദ്ധേ നേടിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക