കേന്ദ്ര സർക്കാർ പുറപ്പെടുവിച്ച പുതിയ ഐടി നിയമം എല്ലാ സോഷ്യൽ മീഡിയകൾക്കും ബാധകമെന്ന് കേന്ദ്ര സർക്കാർ. ഒടിടി പ്ലാറ്റ്ഫോമുകള്‍ക്കും വിവിധ വാര്‍ത്താ സൈറ്റുകള്‍ക്കും നിയമം ബാധകമാണ്. പുറപ്പെടുവിച്ച ഐടി നിയമം പാലിച്ചോ ഇല്ലേ എന്നത് സംബന്ധിച്ച് 15 ദിവസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാനും നിർദേശമുണ്ട്. ബുധനാഴ്ച ഐടി നിയമം നിലവില്‍ വന്നതിന്റെ പശ്ചാത്തലത്തിലാണ് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടത്.
ഓണ്‍ലൈന്‍ വാര്‍ത്താ സൈറ്റുകളോടും ഒടിടി പ്ലാറ്റ്ഫോമുകളോടും വിവര പ്രക്ഷേപണ മന്ത്രാലയം റിപ്പോർട്ട് വേണമെന്ന് നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഫേസ്ബുക്ക്, വാട്സാപ്പ്, ഇന്‍സ്റ്റഗ്രാം, ട്വിറ്റര്‍ തുടങ്ങിയ പ്ലാറ്റ്ഫോമുകളോട് റിപ്പോര്‍ട്ട് ഉടന്‍ തന്നെ നല്‍കണമെന്ന് കേന്ദ്രം നേരത്തേ തന്നെ ആവശ്യപ്പെട്ടിരുന്നു. ഡിജിറ്റല്‍ ന്യൂസ് ഓര്‍ഗനൈസേഷനുകള്‍, സാമൂഹ മാധ്യമങ്ങള്‍, ഒടിടി സ്ട്രീമിങ്ങ് തുടങ്ങിയ സേവനങ്ങളെ നിയന്ത്രിക്കുന്നതിന് വേണ്ടിയാണ് കേന്ദ്രസര്‍ക്കാര്‍ ചട്ടം കൊണ്ടുവന്നിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക