ഫോഴ്സ് മോട്ടോഴ്സിന്റെ ഓഫ് റോഡര്‍ എസ്യുവി ഗൂര്‍ഖയുടെ പുതിയ പതിപ്പ് വിപണിയില്‍ എത്താന്‍ ഒരുങ്ങുകയാണ്. പരീക്ഷണയോട്ടം നടത്തുന്ന വാഹനത്തിന്റെ ദൃശ്യങ്ങള്‍ തുടര്‍ച്ചയായി പുറത്തുവന്നിട്ടുണ്ട്.ഗൂര്‍ഖ ഉടന്‍ വിപണിയില്‍ എത്തുമെന്നാണ് പുതിയ റിപ്പോര്‍ട്ട്. ഗൂര്യുടെ വരവിന്റെ സൂചന നല്കി വാഹനത്തിന്റെ ബ്രോഷര്‍ ചിത്രങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. കാര്‍ ആന്‍ഡ് ബൈക്കാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
2021 ഗൂര്‍ഖയില്‍ ഒരു പുതിയ ഫ്രണ്ട് ഫാസിയ ഉണ്ടാകും. പുതുക്കി പണിതിരിക്കുന്ന ഗ്രില്ല്, ഓഫ് റോഡുകള്‍ക്ക് ഇണങ്ങുന്ന ബംബര്‍, വൃത്താകൃതിയിലുള്ള എല്‍ഇഡി ഹെഡ്ലാമ്ബ്, ഇതിനുചുറ്റിലുമുള്ള ഡി.ആര്.എല്‍, മെഴ്സിഡസ് ജിവാഗണിന് സമാനമായി ബോണറ്റില്‍ സ്ഥാനം പിടിച്ചിരിക്കുന്ന ഇന്റിക്കേറ്റര്‍ എന്നിവയാണ് എക്സ്റ്റീരിയറിലെ പുതുമകള്‍.
ടച്ച് സ്ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, പുതിയ ഇന്‍സ്ട്രുമെന്റ് ക്ലെസ്റ്റര്‍, സ്റ്റൈലിഷായി ഒരുങ്ങിയ ഡാഷ്ബോര്‍ഡ്, ക്രോമിയം ബ്ലാക്ക് റിങ്ങ് നല്കിയ റൗണ്ട് എ.സി.വെന്റുകള്‍, ഡിജിറ്റല്‍ സ്ക്രീന്‍, മുന്‍ മോഡലില്‍ നിന്ന് പറിച്ചുനട്ട സ്റ്റിയറിങ്ങ് വീല്‍ എന്നിവയാണ് അകത്തളത്ത്
ലഭിക്കുന്നത്. നിലവിലെ ഗുര്‍ഖയ്ക്ക് കരുത്തേകുന്ന 2.6 ലിറ്റര്‍ എന്‍ജിന്റെ ബിഎസ്-6 പതിപ്പാണ് പുതിയ മോഡലില്‍ പ്രവര്‍ത്തിക്കുന്നത്.
നേരത്തെ പുറത്തുവന്ന ബോഡി കവർ ചെയ്യാതെയുള്ള ഓട്ടത്തില്‍ പുതിയ ഗൂര്‍ഖയുടെ ഡിസൈനില്വരുത്തിയിട്ടുള്ള മാറ്റങ്ങളും മറ്റും വ്യക്തമായിരുന്നു. പുതിയ നിറങ്ങളിലും ഇത്തവണ ഗുര്‍ഖ പ്രതീക്ഷിക്കാമെന്നാണ് സൂചന. പുതിയ മോഡലിലും ഗുര്‍ഖയുടെ മുഖമുദ്രയായ പരുക്കന്‍ ഭാവം കാണാം.
പുതുക്കി പണിതിരിക്കുന്ന ഗ്രില്ല്, ഓഫ് റോഡുകള്‍ക്ക് ഇണങ്ങുന്ന ബംമ്പര്‍, വൃത്താകൃതിയിലുള്ള എല്ഇഡിഹെഡ്ലാമ്പ്, ഹെഡ്ലാമ്പിന് ചുറ്റിലുമുള്ള ഡി.ആര്.എല്‍, മെഴ്സിഡസ് ജി-വാഗണിന് സമാനമായി ബോണറ്റില്‍ സ്ഥാനം പിടിച്ചിരിക്കുന്ന ഇന്റിക്കേറ്റര്‍ എന്നിവയാണ് മുൻവശത്തെ മാറ്റങ്ങൾ.
പ്രതികരിക്കാൻ ഇവിടെ എഴുതുക