ലോക്ക്ഡൗൺ കാലം ഫലപ്രദമായി ഉപയോഗിക്കുന്നവരും ഏറെയാണ്. നടി വീണ നായർക്കും അത്തരത്തിലൊരു കഥയാണ് പറയാനുള്ളത്. കോവിഡ് കാലത്ത് ഷൂട്ടിംഗുകളൊന്നുമില്ലാതെ വീണുകിട്ടിയ ദിവസങ്ങൾ ഫിറ്റ്നസ്സിനായി മാറ്റി വച്ചിരിക്കുകയാണ് വീണ.
20 ദിവസം കൊണ്ട് 6 കിലോ ശരീരഭാരം കുറച്ച വിശേഷങ്ങളാണ് വീണ പറയുന്നത്.ബിഗ് ബോസ് സീസൺ രണ്ടിലെ ആക്റ്റീവായ മത്സരാർഥികളിൽ ഒരാളായിരുന്നു വീണ നായർ. ഓട്ടൻതുള്ളലും പാട്ടും നൃത്തവുമൊക്കെയായി ബിഗ് ബോസ് വീടിനെ ആക്റ്റീവ് ആക്കിയ മത്സരാർഥികളിൽ ഒരാൾ.
കുട്ടിക്കാലം മുതൽ നൃത്തം പരിശീലിക്കുന്ന വീണ സ്കൂൾ കാലത്ത് കേരള സ്കൂൾ കലോത്സവത്തിൽ കലാതിലകമായിരുന്നു. ഏഷ്യാനെറ്റിലെ ‘എന്റെ മകൾ’ എന്ന സീരിയലിലൂടെയാണ് വീണ അഭിനയത്തിൽ അരങ്ങേറ്റം കുറിക്കുന്നത്. നിരവധി സീരിയലുകളിലൂടെ ജനപ്രീതി നേടിയ വീണ ജിബു ജേക്കബ് സംവിധാനം ചെയ്ത ‘വെള്ളിമൂങ്ങ’ എന്ന ചിത്രത്തിലൂടെയാണ് സിനിമയിലെത്തുന്നത്.
പിന്നീട് ‘ഒരു സെക്കന്റ് ക്ലാസ് യാത്ര’, ‘മറിയം മുക്ക്’, ‘ചന്ദ്രേട്ടൻ എവിടെയാ’, ‘ആടുപുലിയാട്ടം’, ‘വെൽക്കം റ്റു സെൻട്രൽ ജയിൽ’, ‘ജോണി ജോണി എസ് അപ്പ’, ‘ഫ്രഞ്ച് വിപ്ലവം’, ‘ഞാൻ പ്രകാശൻ’, ‘തട്ടുംപുറത്ത് അച്യുതൻ’, ‘നീയും ഞാനും’, ‘കോടതി സമക്ഷം ബാലൻ വക്കീൽ’, ‘ആദ്യരാത്രി’ തുടങ്ങി നിരവധി ചിത്രങ്ങളിലും വീണ അഭിനയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക