കോവിഡ് ബാധിതനായി ചികിത്സയിലായിരുന്ന തമിഴ്നടന്‍ വെങ്കട് ശുഭ അന്തരിച്ചു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ പുലര്‍ച്ചെയായിരുന്നു അന്ത്യം.
കഴിഞ്ഞ പത്ത് ദിവസമായി താരം ചികിത്സയിലായിരുന്നു. ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം താരത്തെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയിരുന്നു.
മൊഴി, അഴകിയതീയേ, കണ്ട നാള് മുതല്‍ തുടങ്ങിയ സിനിമകളില്‍ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. തമിഴ് സീരിയലിലും പ്രധാനവേഷത്തിലെത്തിയിട്ടുണ്ട്. നിര്‍മാതാവും, അടുത്ത സുഹൃത്തുമായ ടി. ശിവയാണ് മരണവാര്‍ത്ത സ്ഥിതീകരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക