ലോകക്ഷീരദിനാചരണം സംസ്ഥാനതല ഉദ്ഘാടനം ക്ഷീരവികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി ജൂണ്‍ ഒന്നിന് ഉച്ചയ്ക്ക് രണ്ട് മണിക്ക് ഓണ്‍ലൈനായി നിര്‍വഹിക്കും. കോവിഡ് പശ്ചാത്തലത്തില്‍ ക്ഷീര വകുപ്പുമായി ബന്ധപ്പെട്ടവരെ പങ്കെടുപ്പിച്ച് ഓണ്‍ലൈനായാണ് പരിപാടികള്‍ സംഘടിപ്പിക്കുന്നത്. ജൂണ്‍ ഒന്നിന് രാവിലെ എട്ടിന് ക്ഷീരവികസന വകുപ്പ് ഡയറക്ടറേറ്റില്‍ മന്ത്രി പതാക ഉയര്‍ത്തും.
ശനി, ഞായര്‍ തീയതികളിലെ ശുചീകരണ യജ്ഞവുമായി എല്ലാവരും സഹകരിക്കണം: മന്ത്രി
ഉച്ചയ്ക്ക് രണ്ട് മണിക്ക് വകുപ്പ് മന്ത്രി, വകുപ്പ് സെക്രട്ടറി എന്നിവര്‍ ഫേസ്ബുക്ക്, യൂട്യൂബിലൂടെ ക്ഷീരമേഖലയുമായി ബന്ധപ്പെട്ട് ജനങ്ങളുമായി സംവദിക്കും. ഇതോടനുബന്ധിച്ച് സംസ്ഥാനത്തെ എല്ലാ ക്ഷീരസംഘങ്ങളിലും ക്ഷീരവികസന യൂണിറ്റ് ഓഫീസുകളിലും ജില്ലാ ഓഫീസുകളിലും രാവിലെ എട്ടിന് പതാക ഉയര്‍ത്തും. ഉദ്യോഗസ്ഥര്‍ക്കും സംഘം പ്രതിനിധികള്‍ക്കും ജീവനക്കാര്‍ക്കും ക്ഷീരകര്‍ഷകര്‍ക്കും ഈ മേഖലയുമായി ബന്ധപ്പെട്ട മറ്റുവ്യക്തികള്‍ക്കും ഫേസ്ബുക്ക്, യൂട്യൂബ് ലൈവില്‍ വരാവുന്നതാണ്. സംസ്ഥാനതല പരിപാടി https://www.facebook.com/DDDTrivandrum/ ഫേസ്ബുക്ക് ലിങ്കിലൂടെ ലൈവായി കാണാം. യൂട്യൂബ് ലിങ്ക്: https://youtube.com/c/DairyDevelopmentDepartmentKERALA
പ്രതികരിക്കാൻ ഇവിടെ എഴുതുക