Home LATEST NEWS പോലീസിൽ നിന്ന് ‌രക്ഷപ്പെടാൻ പാഞ്ഞെത്തി ട്രെയിനിന് മുന്നിൽചാടി യുവതി; കൂടെചാടി ഇൻസ്പെക്ടർ

പോലീസിൽ നിന്ന് ‌രക്ഷപ്പെടാൻ പാഞ്ഞെത്തി ട്രെയിനിന് മുന്നിൽചാടി യുവതി; കൂടെചാടി ഇൻസ്പെക്ടർ

പൊലീസിന്റെ കയ്യിൽ നിന്നും രക്ഷപ്പെടാൻ പാഞ്ഞുവരുന്ന ട്രെയിന് മുന്നിൽ ചാടിയ യുവതിയെ കൂടെ ചാടി പിടികൂടി റെയിൽവേ പൊലീസ് ഉദ്യോഗസ്ഥൻ. മുംബൈയിലെ ദാദർ സ്റ്റേഷനിൽ വെള്ളിയാഴ്ചയാണ് സംഭവം.

മോഷണക്കേസിൽ പിടിയിലായ പ്രതിയുമായി സ്റ്റേഷനിലൂടെ നടന്നു വരികയായിരുന്നു ഇവർ. ഇതിനിടെ ഒരു ലോക്കൽ ട്രെയിനും സ്റ്റേഷനിലേക്ക് എത്തി. ഈ സമയം പൊലീസിന്റെ കയ്യിൽ നിന്നും വെട്ടിച്ച് ട്രെയിൻ കടന്നുപോകും മുൻപ് പാളത്തിന് അപ്പുറം ചാടാനായിരുന്നു യുവതിയുടെ പദ്ധതി.

പക്ഷേ ചാട്ടം പിഴച്ചു. യുവതി ട്രാക്കിൽ തന്നെ മറിഞ്ഞുവീണു. ഈ അവസരത്തിൽ സ്വന്തം ജീവൻ പോലും നോക്കാതെ പൊലീസ് ഉദ്യോഗസ്ഥൻ കൂടെ ചാടുകയും യുവതിയെ വലിച്ച് ട്രാക്കിന് അപ്പുറമിടുകയും ചെയ്തു. ട്രെയിൻ െതാട്ടുതാെട്ടില്ല എന്ന തരത്തിൽ കടന്നുപോകുന്നതും വിഡിയോയിൽ കാണാം. അസിസ്റ്റന്റ് പോലീസ് ഇൻസ്പെക്ടർ അർജുൻ ഗൻവതാണ് യുവതിയെ രക്ഷിച്ചത്.

Also Read :   ജാവാദ് ചുഴലിക്കാറ്റിൻ്റെ പ്രഭാവം; സംസ്ഥാനത്തെ ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്