മുംബൈ: കോവിഡ് ബാധിച്ച് ബോളിവുഡ് സിനിമാ നിര്‍മാതാവ് റയാന് സ്റ്റീഫന്‍(50) മരിച്ചു. ഗോവയിലായിരുന്നു അന്ത്യം. കിയാര അദ്വാനി അഭിനയിച്ച ഇന്ദൂ കി ജവാനി എന്ന സിനിമയും കാജോള്‍, നേഹ ധുപിയ എന്നിവര്‍ അഭിനയിച്ച ഷോര്‍ട്ട് ഫിലിം “ദേവി’ യും നിര്‍മിച്ചത് റയാനാണ്.
മുമ്പ് മാധ്യമപ്രവര്‍ത്തകനായിരുന്നു അദ്ദേഹം. റയാനും തിരക്കഥാ കൃത്ത് നിരഞ്ജന് അയ്യങ്കാരും ചേര്‍ന്നു രൂപവത്കരിച്ച നിര്‍മാണ കന്പനിയാണ് ഇലക്ട്രിക് ആപ്പിള്‍സ് എന്റര്ടെയ്ന്മെന്റ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക