ആരാധകര്‍ക്ക് ഏറെ പ്രിയപ്പെട്ട സെലിബ്രിറ്റി ദമ്ബതിമാരാണ് വിരാട് കോഹ്ലിയും അനുഷ്ക ശര്‍മ്മയും. ഇരുവരും തമ്മില്‍ ഇന്‍സ്റ്റയില്‍ നടത്തിയ ഒരു സ്നേഹ സംഭാഷണമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. അടുത്ത മത്സരങ്ങള്‍ക്ക് മുന്നോടിയായി നിലവില്‍ മുംബൈയിലെ ഒരു ഹോട്ടലില്‍ ക്വാറന്റീനില്‍ കഴിയുകയാണ് വിരാട്. ഇതിനിടെ ഇന്‍സ്റ്റഗ്രാമില്‍ ആരാധകരുമായി സംവദിച്ചിരുന്നു.
AMA (Ask Me Anything) സെഷനിലൂടെ ആരാധകര്‍ ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് വിരാട് മറുപടി നല്‍കിയിരുന്നു. ഇതിനിടയാണ് അനുഷ്കയുടെ ചോദ്യം. ‘എന്റെ ഹെഡ്ഫോണ് എവിടെയാണ് വച്ചത്? എന്നായിരുന്നു അനുഷ്കയുടെ ചോദ്യം. കട്ടിലിന് സമീപമുള്ള ടേബിളില്‍ വച്ചിട്ടുണ്ടെന്ന് ചിരിച്ചു കൊണ്ട് വിരാട് മറുപടിയും നല്‍കും. ഒരു ചുവന്ന ഹൃദയ ഇമോജിയും ഒപ്പമുണ്ടായിരുന്നു. രസകരമായ ഈ സ്നേഹ സംഭാഷണം അധികം വൈകാതെ തന്നെ ആരാധകര്‍ ഏറ്റെടുക്കുകയും ചെയ്തു.
മകള്‍ വാമികയുമായി ബന്ധപ്പെട്ട ഒരു ആരാധകന്റെ ചോദ്യത്തിനും വിരാട് മറുപടി നല്‍കിയിരുന്നു. വാമിക എന്ന പേരിന്റെ അര്‍ഥമായിരുന്നു അയാള്‍ക്ക് അറിയേണ്ടിയിരുന്നത്. ഒപ്പം വാമികയെ ഒന്നു കാണനാകുമോയെന്നും ചോദിച്ചിരുന്നു. വാമിക എന്നത് ദുര്‍ഗ്ഗാ ദേവിയുടെ മറ്റൊരു പേരാണ് എന്ന് കോഹ്ലി മറുപടി നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക