കോവിഡ് വ്യാപന സാഹചര്യത്തിൽ ഹോണ്ട തങ്ങളുടെ ടൂവീലർ ഉല്‍പ്പാദനം താല്കാലികമായി നിര്‍ത്തിവച്ചിരുന്നു. ഇപ്പോഴിതാ പ്ലാന്റുകളിലെ ടൂവീലര്‍ ഉല്‍പ്പാദനം ഘട്ടം ഘട്ടമായി പുനരാരംഭിച്ചിരിക്കുകയാണ് ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്കൂട്ടര്‍ ഇന്ത്യ. സമ്പൂര്‍ണ ലോക്ക്ഡൗണിലുള്ള അംഗീകൃത ഡീലര്‍മാര്‍ക്ക് പിന്തുണയായി ഹോണ്ട ടൂ വീലേഴ്സ് സഹായവും പ്രഖ്യാപിച്ചിട്ടുണ്ട്. ലോക്ക്ഡൗണ്‍ ഇളവും ബന്ധപ്പെട്ട സംസ്ഥാന സര്‍ക്കാരിന്റെ മാര്‍ഗ നിര്‍ദേശങ്ങളും അനുസരിച്ച് പ്ലാന്റുകളില്‍ സാവധാനം ഉല്‍പ്പാദന പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുകയാണെന്നും സാഹചര്യങ്ങള്‍ വിലയിരുത്തി പങ്കാളികളുടെ സുരക്ഷയ്ക്ക് പ്രധാന്യം നല്കി മുന്നോട്ട് പോകുമെന്നും കമ്പനി അറിയിക്കുന്നു.
ഇന്ത്യയില്‍ യമഹ പുതിയ ബ്രാന്‍ഡ് നാമം രജിസ്റ്റര്‍ ചെയ്തു
ഹോണ്ട ടൂ വീലേഴ്സ് സഹായവും പ്രഖ്യാപിച്ച പ്രകാരം 30 ദിവസമോ അതില്‍ കൂടുതലോ ലോക്ക്ഡൗണിലുള്ള ഡീലര്‍മാരുടെ നിക്ഷേപ പലിശ ചെലവ് കമ്പനി വഹിക്കും. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ വിവിധ നടപടികള്‍ക്കൊപ്പം വാക്സിനേഷന് ഡ്രൈവിലും പുരോഗതി കാണുന്നുണ്ടെന്നും അടുത്ത് തന്നെ നിയന്ത്രണങ്ങളില്‍ ഇളവുണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും കമ്പനി വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക