കൊച്ചി: കേരളത്തിലുടനീളമുളള എല്ലാ മൈജി ഷോറൂമുകളും ചൊവ്വ, ശനി ദിവസങ്ങളില്‍ തുറന്നു പ്രവര്‍ത്തിക്കും.പൂര്‍ണമായും കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് ഷോറൂമുകള്‍ പ്രവര്‍ത്തിക്കുക. മാസ്ക് ധരിച്ചും സാമൂഹിക അകലം പാലിച്ചും മാത്രമേ ഉപഭോക്താക്കള്‍ക്ക് ഷോറൂം സേവനങ്ങള്‍ ലഭ്യമാകൂ.
ഓണ്‍ലൈന്‍ ക്ലാസുകളുളള വിദ്യാര്‍ഥികള്‍ക്കും, വര്‍ക്ക് ഫ്രം ഹോം ഉളളവര്ക്കുമുള്പ്പടെ ഉപഭോക്താക്കള്‍ക്ക് കൊവിഡ് കാലത്തെ പ്രശ്നങ്ങള്‍ക്ക് മൈജി തുറന്ന് പ്രവര്‍ത്തിക്കുന്നതിലൂടെ പരിഹാരമുണ്ടാകും. സ്മാര്‍ട്ട് ഫോണ്‍, ലാപ്ടോപ്പ്, ഡെസ്ക്ടോപ്പ്, ടാബ്ലറ്റ് തുടങ്ങി ഇലക്ട്രിക് ഉപകരണങ്ങള്‍ പുതിയത് വാങ്ങുകയും പഴയത് സുരക്ഷിതമായി സര്‍വീസ് ചെയ്യുകയും ചെയ്യാം.
ഉപഭോക്താക്കള്‍ മൈജിയുടെ ഓണ്‍ലൈന്‍ ഷോപ്പിംഗ് സ്റ്റോറായ www.myg.in വഴിയോ 9249001001എന്ന വാട്സ്ആപ് നമ്ബര്‍ മുഖാന്തിരമോ ഓര്‍ഡറുകള്‍ നല്‍കാവുന്നതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക