പല കോണുകളിൽ നിന്നും മികച്ച പ്രതികരണം നേടിയ ചിത്രമാണ് തരുൺ മൂർത്തി സംവിധാനം ചെയ്ത’ഓപ്പറേഷൻ ജാവ’. ഇപ്പോഴിതാ ചിത്രത്തിന് പ്രശംസയുമായി എത്തിയിരിക്കുകയാണ് മലയാളികളുടെ പ്രിയ താരം മമ്മൂട്ടി.
ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളിൽ ഒരാളായ ലുക്മാന് വാട്സ്ആപ്പ് സന്ദേശത്തിലൂടെയാണ് മമ്മുട്ടിഅഭിനന്ദനമറിയിച്ചത്. സിനിമയിൽ വിനയദാസൻ എന്ന കഥാപാത്രത്തെ ആയിരുന്നു ലുക്മാൻ
അവതരിപ്പിച്ചത്. ജാവ എന്ന് ടൈപ്പ് ചെയ്ത് കയ്യടിക്കുന്ന ഇമോജിയുള്ള സന്ദേശമാണ് മമ്മുട്ടി അയച്ചത്.‘മെയ്ഡ് മൈ ഡേ’ എന്നെഴുതി ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെ ലുക്മാൻ തന്നെയാണ് വിവരം പങ്കുവെച്ചത്.
ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് ചിത്രം സീ 5ലൂടെ സ്ട്രീം ചെയ്യാൻ ആരംഭിച്ചത്. കേരളത്തിലും തമിഴ്നാട്ടിലും നടന്ന സുപ്രധാനമായ പല സൈബര്‍ കേസുകളെയും അടിസ്ഥാനമാക്കിയാണ് ഓപ്പറേഷന്
ജാവ ഒരുക്കിയിരിക്കുന്നത്. തരുണ്‍ മൂര്‍ത്തി തന്നെ തിരക്കഥയും ഒരുക്കിയിരിക്കുന്ന ചിത്രംപൊലീസിലെ സൈബര്‍ ക്രൈം വിഭാഗത്തിനു മുന്നിലെത്തിയ ഒരു യഥാര്‍ഥ പൈറസി കേസിനെ
അധികരിച്ചാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക