ഭോപ്പാൽ: കോവിഡ് വാക്സിൻ സ്വീകരിക്കാത്ത ജീവനക്കാർക്ക് ശമ്പളം നൽകില്ലെന്ന ഉത്തരവ് പുറപ്പെടുവിച്ച് മധ്യപ്രദേശിലെ ഉജ്ജയിൻ മുൻസിപ്പൽ കോർപറേഷൻ. ഇതോടെ ചില ഓഫീസർമാർ ഉൾപ്പെടെ മുൻസിപ്പൽ കോർപറേഷനിലെ മുപ്പത് ശതമാനത്തോളം ജീവക്കാർക്ക് ശമ്പളം ലഭിക്കില്ല.
അതേസമയം കുത്തിവയ്പ്പ് എടുക്കേണ്ടത് സ്വന്തം താൽപര്യ പ്രകാരമാണെന്ന കേന്ദ്രസർക്കാർ നിലപാടിന് വിരുദ്ധമാണ് മുൻസിപ്പൽ കോർപറേഷൻറെ ഉത്തരവ്.
1,600 ജീവനക്കാരുള്ള മുൻസിപ്പൽ കോർപറേഷനിലെ 70 ശതമാനം ജീവനക്കാർ മാത്രമാണ് ഇതുവരെ വാക്സിൻ സ്വീകരിച്ചിട്ടുള്ളത്. അവശേഷിക്കുന്നവരിൽ ചില ഓഫീസർമാരുമുണ്ട്. ഒരു ഡോസ് വാക്സിൻ എങ്കിലും എടുത്തവർക്ക് മാത്രമേ മേയ് മാസത്തെ ശമ്പളം ലഭിക്കുകയുള്ളൂവെന്ന് ഉജ്ജയിൻ മുൻസിപ്പൽ കോർപറേഷൻ കമ്മീഷണർ ക്ഷിതിജ് സിംഘാൾ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക