കോഴിക്കോട്: ബംഗ്ലാദേശി യുവതിയെ ബംഗളൂരുവില്‍ ക്രൂരപീഡനത്തിനിരയാക്കിയ കേസിലെ മുഖ്യപ്രതിയായ 25കാരന് റിഡോയ് ബാബു ടിക് ടോക് താരമെന്ന് പൊലീസ്. ധാക്ക സ്വദേശിയായ ഇയാള്‍ പെണ്‍കുട്ടികളെ ഉള്‍പ്പെടുത്തി ടിക് ടോക് വീഡിയോ വലിയ പ്രചാരം നേടിയിരുന്നു.
ഇത്തരം വീഡിയോ വഴി ബന്ധം സ്ഥാപിച്ച് യുവതികളെ ബംഗളൂരുവിലേക്കും മറ്റും ജോലി വാഗ്ദാനം ചെയത് നടത്തുന്ന മനുഷ്യക്കടത്ത് സംഘങ്ങള്‍ക്ക് കൈമാറി വന്നതായും പൊലീസിന് വിവരം ലഭിച്ചു.
ഹൃദയ് ബാബു എന്ന പേരിലും അറിയപ്പെടുന്ന ഇയാളാണ് കേസിലെ ഒന്നാം പ്രതിയെന്ന് കേസന്വേഷിക്കുന്ന രാമമൂര്‍ത്തി നഗര്‍ പൊലീസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക