ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് സോഷ്യല്‍മീഡിയയില്‍ അശ്ലീല കമന്റിട്ട യുവാവിന് അവതാരക അശ്വതി ശ്രീകാന്ത് കുറിക്കുകൊള്ളുന്ന മറുപടി നല്‍കിയത്. ഇപ്പോള്‍ അശ്വതിക്കു പിന്നാലെ നടിയും അവതാരകയുമായ ആര്യയും അശ്ലീല കമന്റിന് കുറിക്കുകൊള്ളുന്ന മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ്.
ആര്യയോട് ഒരാൾ ചോദിച്ചത് മാറിടത്തെ കുറിച്ചായിരുന്നു. എന്നാൽ, അതിന് വളരെ സൗമ്യമായി തന്നെ ആര്യ മറുപടികൊടുത്തു.
“എനിക്കൊരെണ്ണം തരാന്‍ ഉദ്ദേശിക്കുന്നുണ്ടെങ്കില്‍ നല്ല ബ്രാന്‍ഡ് ആയിരിക്കണമെന്നായിരുന്നു ആര്യ പറഞ്ഞത്. സൈസിന്റെ കാര്യത്തില്‍ നിങ്ങളുടെ അമ്മയുടേതിനേക്കാള്‍ ചെറുത് മതിയെന്നും അതിന് അവരുടെ സഹായം തേടാമെന്നും ആര്യ മറുപടിയായി പറഞ്ഞു. “
ഇന്‍സ്റ്റഗ്രാമിലൂടെയാണ് ആര്യ മറുപടികള്‍ നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക