നിലവിലെ കൊവിഡ് സ്ഥിതിയും ലോക്ഡൗൺ നിയന്ത്രണങ്ങളും ഇന്നത്തെ മന്ത്രിസഭാ യോഗം ചർച്ച ചെയ്യും. കൊവിഡ് കേസുകൾ കുറയുന്ന സാഹചര്യം ഗുണകരമാണെന്നാണ് പൊതുവായ വിലയിരുത്തൽ.
പക്ഷേ, ഒറ്റയടിക്ക് ലോക്ഡൗൺ പിൻവലിക്കാനിടയില്ല. കൂടുതൽ ഇളവുകൾ വരും ദിവസങ്ങളിലും നൽകാനിടയുണ്ട്. 80 : 20 എന്ന ന്യൂനപക്ഷ സ്കോളർഷിപ്പ് അനുപാതം ഹൈക്കോടതി റദ്ദാക്കിയ സാഹചര്യം ക്യാബിനറ്റ് ഇന്ന് ചർച്ച ചെയ്യാൻ സാധ്യതയുണ്ട്.
നിയമവകുപ്പിനോട് വിശദമായ പരിശോധനയ്ക്കാണ് മുഖ്യമന്ത്രി ആവശ്യപ്പെട്ടത്. അപ്പീൽ പോകണമെന്നും വേണ്ടെന്നും അഭിപ്രായം നിലനിൽക്കെ സർക്കാരിന്റെ തീരുമാനം ഇക്കാര്യത്തിൽ നിർണായകമാണ്യ
പ്രതികരിക്കാൻ ഇവിടെ എഴുതുക