ഓര്‍മ്മശക്തി വർധിപ്പിക്കാൻ പലതരത്തിലുള്ള മരുന്നുകളും ലോഹ്യങ്ങളും വിപണിയിൽ ലഭ്യമാണെങ്കിലും ആരോഗ്യകരമായ ഭക്ഷണമാണ് ഇതിന് മികച്ച പരിഹാരം. ഭക്ഷണക്രമത്തിൽ മാറ്റം വരുത്തുന്നതിലൂടെ ഓർമ്മ ശക്തി നിലനിർത്താമെന്നാണ് കണ്ടെത്തൽ. ഇലക്കറികൾ. ചീര, ബ്രോക്കോളി തുടങ്ങിയ ഇലക്കറികളില്‍ വൈറ്റമിന്‍ കെ, ഫോളേറ്റ്, ബീറ്റ കരോട്ടിന്‍ തുടങ്ങിയ മസ്തിഷ്ക ആരോഗ്യ പോഷകങ്ങള്‍ ധാരാളം അടങ്ങിയിരിക്കുന്നു.
ബുദ്ധി വർദ്ധിപ്പിക്കാനും ചിന്താശേഷി വർധിപ്പിക്കാനും ഇവ സഹായിക്കുന്നു. പാൽ ഉപയോഗിക്കുന്നത് കൊണ്ട് നിങ്ങളുടെ ബുദ്ധി ശക്തിയും ചിന്താ ശേഷിയും വർധിക്കും. ശരീരത്തിന് ഏറ്റവും വേണ്ടുന്ന ഒരു സമീകൃതാഹാരമാണ് പാൽ. പാലില്‍ നിന്ന് വിറ്റാമിന്‍ ബി, പ്രോട്ടീന്‍ എന്നിവ ലഭിക്കുന്നു. ബുദ്ധി ശക്തി കൂട്ടാൻ സഹായിക്കുന്ന ഏറ്റവും നല്ല ഭക്ഷണ പദാർത്ഥങ്ങളിൽ ഒന്നാണ് മുട്ട. പലപ്പോഴും നമ്മളിൽ പലരും മുട്ട കഴിക്കുന്നവരായിരിക്കും.
മുട്ടയിൽകാണപ്പെടുന്ന ‘കോളിൻ’ എന്ന പോഷകം കുട്ടികളുടെ ആരോഗ്യത്തിനും ഏറെ സഹായിക്കും. ധാന്യങ്ങൾ കഴിക്കുന്നത് ബുദ്ധി ശക്തിയ്ക്കും ചിന്താ ശേഷിവർദ്ധിക്കുന്നതിനുംസഹായിക്കും. ഓർമ്മശക്തി വർദ്ധിപ്പിക്കാൻ ഏറ്റവും മികച്ച ഭക്ഷണങ്ങളിലൊന്നാണ് ബെറിപ്പഴങ്ങൾ. ഓര്‍മശക്തി വര്‍ദ്ധിപ്പിക്കാൻ സഹായിക്കുന്ന വിറ്റാമിനുകള്‍ ഇതിൽ അടങ്ങിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക