ഓൺലൈൻ മാധ്യമങ്ങൾക്ക് പുതിയ ഐടി നിയമങ്ങൾ തങ്ങൾക്ക് ബാധകമല്ലെന്ന് ഗൂഗിൾ. തങ്ങളുടെ സെർച്ച് എൻജിന് പുതിയ നിയമങ്ങൾ ബാധകമല്ലെന്ന് ഗൂഗിൾ എൽഎൽസി വ്യക്തമാക്കി. ഇത് സംബന്ധിച്ച് ഡൽഹി ഹൈക്കോടതിയിലാണ് നിലപാട് അറിയിച്ചിരിക്കുന്നത്. പോണോഗ്രാഫിക് വെബ്സൈറ്റുകളില്‍ സ്ത്രീകളുടെ ചിത്രങ്ങള്‍ അപ്ലോഡ് ചെയ്ത സംഭവത്തിലാണ് സിംഗിള്‍ ബെഞ്ച് ജഡ്ജ് ഉത്തരവിട്ടിരുന്നത്. ചിത്രങ്ങൾ വെബിൽ നിന്ന് പൂർണമായും ഒഴിവാക്കുവാൻ കോടതി ആവശ്യപ്പെട്ടിരുന്നു.
പത്താം ക്ലാസിനു പുറമെ പ്ലസ് ടു പരീക്ഷയും റദ്ദാക്കി ഉത്തരാഖണ്ഡ്…!
ചിത്രങ്ങൾ വീണ്ടും ഉപയോഗിക്കുന്നതിനും മറ്റുള്ള കക്ഷികൾ ദുരുപയോഗം ചെയ്യുന്നതിനും ഉപയോഗിക്കുന്നതായി കോടതി ചൂണ്ടിക്കാണിച്ചു. എന്നാൽ, ഗൂഗിളിന്റെ ഹര്‍ജിക്ക് ജൂലൈ 25ന് മുന്‍പ് മറുപടി നല്‍കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രം, ഡല്‍ഹി സര്‍ക്കാര്‍, ഇന്റര്‍നെറ്റ് സര്‍വീസ് പ്രൊവൈഡേഴ്സ് അസോസിയേഷന് ഓഫ് ഇന്ത്യ, ഫേസ്ബുക്ക്, പോണോഗ്രാഫിക് സൈറ്റ് എന്നിവർക്ക് നോട്ടീസ് അയച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക