രാജ്യത്ത് പെട്രോൾ, ഡീസൽ വിലയിൽ തുടർച്ചയായുണ്ടാകുന്ന വർധന തന്നെ ജനങ്ങളെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. കോവിഡ് പ്രതിസന്ധി കാലഘട്ടത്തിൽ ജനങ്ങൾക്ക് നേരിടേണ്ടി വരുന്ന മറ്റൊരു ബുദ്ധിമുട്ട് കൂടിയാണിത്. മൂന്ന് രൂപയാണ് മണ്ണെണ്ണ ലിറ്ററിന് വർധിപ്പിച്ചിരിക്കുന്നത്. ഇതോടെ 41 രൂപയായിരുന്ന മണ്ണെണ്ണ വില മൂന്ന് രൂപ വർധിച്ച് 44 രൂപയായി. ഒരു വർഷത്തിനിടെ ഇരട്ടി തുകയായാണ് ഇത് വർധിച്ചിരിക്കുന്നത്.
‘കെഎസ്ആര്‍ടിസി’ ഇനി കെഎസ്ആര്‍ടിസിക്ക് സ്വന്തം; വര്‍ഷങ്ങളായുള്ള നിയമപോരാട്ടത്തിന് വിജയം
കേന്ദ്ര സർക്കാർ സംസ്ഥാനത്തിനുള്ള മണ്ണെണ്ണ വിഹിതം വെട്ടിക്കുറച്ചതിന് പിന്നാലെയാണ് കേന്ദ്ര സർക്കാർ ഇപ്പോൾ വിലയും വർധിപ്പിച്ചിരിക്കുന്നത്. നേരത്തെ തന്നെ മണ്ണെണ്ണയ്ക്കുള്ള സബ്സിഡി കേന്ദ്രം ഒഴിവാക്കിയിരുന്നു. മാര്‍ച്ച് വരെ വൈദ്യുതീകരിക്കാത്ത വീടുകളുള്ളവരുടെ കാര്‍ഡുകള്‍ക്ക് നാല് ലിറ്ററും മറ്റുള്ളവര്‍ക്ക് അരലിറ്ററുമാണ് പ്രതിമാസം നല്‍കിയിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക