ലോക്ക്ഡൗണിൽ പുറത്തുപോകേണ്ടതില്ല എന്നതിനാല്‍ തന്നെ കുളി അനാവശ്യമായ ആര്ഭാഢമായിത്തീര്ന്നുവെന്നും, മഴ കൂടി തുടങ്ങിയതോടെ കുളിയുടെ ആവശ്യം തീര്‍ത്തും ഇല്ലാതായെന്നുമെല്ലാം അഭിപ്രായപ്പെട്ട രസികര്‍ നിരവധിയാണ്. ഇപ്പോഴിതാ സൂപ്പര്‍ താരം തമന്ന തന്നെ ഈ വിഷയം വീണ്ടും ചര്ച്ചയിലെത്തിച്ചിരിക്കുകയാണ്.
‘കുളിയ്ക്കണോ, വേണ്ടയോ അതാണ് ചോദ്യം’ എന്ന അടിക്കുറിപ്പുമായി ഉറക്കത്തില്നിന്നെഴുന്നേറ്റപടി, അത്രയും ‘നാച്വറല്‍’ ആയി, മേക്കപ്പില്ലാത്ത തന്റെ ചിത്രംഇന്സ്റ്റഗ്രാമില് പങ്കുവച്ചിരിക്കുകയാണ് തമന്ന. വര്‍ക്കൗട്ട് ചിത്രങ്ങളും വീഡിയോകളും സിനിമാവിശേഷങ്ങളും തന്നെയാണ് മറ്റ് താരങ്ങളെ പോലെ തമന്നയും അധികവും ഇന്‍സ്റ്റഗ്രാമില്‍ പങ്കുവയ്ക്കാറ്.
എന്നാല്‍ പതിവില്‍ നിന്ന് വിരുദ്ധമായി താരത്തെ ‘ഹോംലി’ വേഷത്തില്‍ കണ്ട സന്തോഷത്തിലാണ് ആരാധകര്‍. എന്തായാലും ലോക്ഡൗണ്‍ കാലത്തെ കുളിയുമായി ബന്ധപ്പെട്ട വലിയൊരു ചര്‍ച്ച തന്നെ താരത്തിന്റെ ചിത്രത്തിന് താഴെ നടന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക