പ്രിയപ്പെട്ടവരുടെ വേർപാട് സൃഷ്ടിക്കുന്ന ശൂന്യത ആഴമേറിയതായിരിക്കും. ആ വിങ്ങൽ മാറ്റാൻ ഒരു പക്ഷെ കാലത്തിനു പോലും സാധിച്ചെന്നു വരില്ല.
അവർ ഉപയോഗിച്ച വസ്ത്രങ്ങൾ, റൂം, പുസ്തകങ്ങൾ … ഇവ കാണുമ്പോൾ വേദന ഇരട്ടിക്കും. അകാലത്തില്‍ പൊലിഞ്ഞ ചേച്ചിയുടെ ഓർമകൾ വേദനയോടെ പങ്കുവയ്ക്കുകയാണ് ഇവാ ശങ്കർ.
ഓർമ്മക്കുറിപ്പ് വായിക്കാം
ഒരുപാടുപേര് എന്റെ മെസൻജറില്‍ വന്നു ചേച്ചിയെ കുറിച്ചു ചോദിച്ചു അതിനുള്ള മറുപടി ആണിത്…. എനിക്ക് ചേച്ചി ഉണ്ടായിരുന്നു. 21 മാസങ്ങള്‍ക്കു മുന്‍പ് ഹൃദയാഘാതം മൂലമാണ് ചേച്ചി ഞങ്ങളെ വിട്ടു പോയത്…
ചേച്ചി ചെറുപ്പത്തിലേ ഹൃദ്രോഹി ആയിരുന്നു…. അവളുടെ ഓര്‍മ്മകളുടെ ബാക്കിയായി ഒരു നിധി എനിക്കൊപ്പമുണ്ട്. അതിന് ചേച്ചിയുടെ ഗന്ധമാണ്. അത് ധരിക്കുമ്പോള്‍ ആ സ്നേഹം എനിക്ക് അനുഭവിച്ചറിയാം. ഞാന്‍ സൂക്ഷിച്ചിരിക്കുന്ന നിധി…
ചേച്ചി പോയ ശേഷ ഞാനും അച്ചയും അമ്മയുമാണ് വീട്ടിലുള്ളത്… 11 ദിവസങ്ങള്‍ക്കു മുന്‍പ് 28 ഏപ്രില്‍ രാവിലെ അച്ചക്കു അറ്റാക്ക് ഉണ്ടാവുകയുകയും ഹോസ്പിറ്റലില്‍ എത്തിക്കുമ്പോള്‍ ചില അസ്വസ്ഥകള്‍ കാരണം ടെസ്റ്റ് ചെയ്യുമ്പോള്‍ കോവിഡ് പോസിറ്റീവ് ആണെന്ന് അറിയുകയും 29 നു വെളുപ്പിനെ 2 മണിക് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഐസിയുവിൽ നിന്നും അച്ച മരണപ്പെടുകയുമാണ് ചെയ്തത്…
ചേച്ചി മരിച്ചു 20 മാസവും 5 ദിവസവും ആയപ്പോള്‍ അച്ചയും പോയി.. നെയ്യാറ്റിന്‍കര കുടുംബ വീട്ടില്‍ ചേച്ചിയുടെ അടുത്തായി ഇപ്പോള്‍ അച്ചയും അന്ത്യ വിശ്രമം കൊള്ളുന്നു…. ഞാനും അമ്മയും പാപ്പനംകോട് വീട്ടിലാണ്..
എനിക്കും കോവിഡ് ആയതു കാരണം വീട്ടിലേക്കു വരാന്‍ ഇതുവരെയും ആരെയും അനുവദിച്ചിട്ടില്ല… ചടങ്ങുകള്‍ ഒന്നും കഴിഞ്ഞിട്ടില്ല. അതൊക്കെ ഞാന്‍ ഓക്കേ ആയതിനു ശേഷം മാത്രമായിരിക്കും
21 മാസങ്ങള്‍ക്കു മുന്‍പുള്ള ഒരു 24 നു ആണ് ചേച്ചി വിട പറയുന്നത്… ഇന്ന് അച്ച പോയി 26 ദിവസങ്ങള്‍ പിന്നിടുന്നു… വേദനയുടെയും … ശൂന്യതയുടെയും നടുവിലാണ് ഞങ്ങള്‍ ഇപ്പോള്‍… ഞങ്ങള്‍ ഉറങ്ങാതിരിക്കുമ്പോള്‍… അച്ഛയും മകളും സുഖമായുറങ്ങുന്നു…
മരണം നമ്മളില്‍ ഏല്‍പ്പിച്ച മുറിവുകള്‍ കാലം എത്ര കഴിഞ്ഞാലും പൊട്ടിയും പഴുത്തും നൊമ്പരത്തി പെടുത്തി കൊണ്ടിരിക്കും..
കുറഞ്ഞ കാലമേ നമ്മുടെ കൂടെ ഉണ്ടായിരുന്നെങ്കിലും മനുഷ്യന് എങ്ങനെ ആയിരിക്കണമെന്ന അടയാളം അവശേഷിപ്പിച്ചാണ് അവര്‍ മടങ്ങിയത്. എത്ര കാലം ഈ ഭൂമിയില്‍ ജീവിച്ചു എന്നതല്ല..
ആരുടെയും കണ്ണുനീര് വീഴ്ത്താതെ ഈ ഭൂമിയില്‍ നിന്നും കടന്നു പോകുന്നവനാകണം മനുഷ്യന്… അച്ചയും ചേച്ചിയും അത് തെളിയിച്ചു. ഇതൊരു ഓര്‍മ്മപ്പെടുത്തലാണ്… എനിക്കും അമ്മയ്ക്കും….
പ്രതികരിക്കാൻ ഇവിടെ എഴുതുക