ചരിത്രം സൃഷ്ടിച്ചുകൊണ്ടാണ് പിണറായി സർക്കാർ വീണ്ടും അധികാരത്തിലെത്തിയത്. മുഖ്യമന്ത്രി ഒഴികെ സഭയിൽ മറ്റെല്ലാവരും പുതുമുഖങ്ങളായിരുന്നു. രണ്ടാം പിണറായി സർക്കാരിന്റെ ആദ്യ ബജറ്റ് ഇന്ന് നിയമസഭയിൽ കേൾക്കാൻ പോകുകയാണ്. ഈ ബജറ്റവതരണത്തിന് മറ്റൊരു പ്രത്യേകത കൂടിയുണ്ട്. അധികാരത്തിലേറി രണ്ടാഴ്ചയ്ക്കകം ബജറ്റ് അവതരിപ്പിക്കുക എന്ന അപൂർവ ദൗത്യം കൂടിയുണ്ട്. ധനമന്ത്രി കെ എന്‍ ബാലഗോപാലിന് ആ ദൗത്യത്തിന്റെ പേരാകാൻ സാധിക്കുന്നു.
കഴിഞ്ഞ സർക്കാരിന്റെ അവസാന ബജറ്റിന്റെ പുതുക്കലാണ് ഇത്തവണ ആദ്യ ബജറ്റിൽ ഉദ്ദേശിക്കുന്നതെന്ന് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ വ്യക്തമാക്കിയിരുന്നു. ഇടതുമുന്നണിയുടെ പ്രകടപത്രികയുടെ കാഴ്ചപ്പാടുകള്‍ ഉയര്‍ത്തിപിടിച്ചായിരിക്കും ബജറ്റിലെ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ പോകുന്നത്. കോവിഡിന്റെ രണ്ടാം വരവിലും വരാന്‍ പോകുന്ന മൂന്നാം തരംഗത്തെയും മുന്‍കൂട്ടി കണ്ട് ജനങ്ങളുടെ ആരോഗ്യപരമായ മേഖലകളില്‍ പ്രഥമ പരിഗണന നല്‍കുന്നത് ജനങ്ങൾ പ്രതീക്ഷിക്കുന്നുണ്ട്. മാത്രമല്ല, ഇത്തരത്തിലായിരിക്കും ക്ഷേമാനുകൂല്യങ്ങളും സഹായങ്ങളും എന്നതും വ്യക്തമാക്കേണ്ടതുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക