കൊച്ചി: തിരൂരങ്ങാടി മണ്ഡലത്തിലെ ആശുപത്രികളില്‍ ആവശ്യത്തിന് വെന്റിലേറ്ററുകളും ഓക്സിജന്‍ കിടക്കകളും ഇല്ലെന്ന പരാതിയില്‍ അടിയന്തര നടപടികള്‍ എടുക്കണമെന്ന് ഹൈക്കോടതി. എംഎല്‍എ കെപിഎ മജീദ് നല്കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ് .
വിഷയം അതീവ ഗൗരവമുള്ളതാണെന്ന് കോടതി അറിയിച്ചു. കൊവിഡ് വാക്സീന് വിതരണത്തില്‍ മലപ്പുറം ജില്ലയോട് വിവേചനം കാണിക്കുന്നുവെന്ന ഹര്‍ജിയില്‍ കോടതി സര്‍ക്കാരിനോട് വിശദീകരണം തേടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക