Home LATEST NEWS ‘ലാലേട്ടന്‍ പാട്ട് കേട്ട് എക്‌സെലന്റായി പാടിയെന്ന് പറഞ്ഞു’; ഒടിയനിലെ ഗാനമാലപിച്ച് വിനോദ് കോവൂര്‍

‘ലാലേട്ടന്‍ പാട്ട് കേട്ട് എക്‌സെലന്റായി പാടിയെന്ന് പറഞ്ഞു’; ഒടിയനിലെ ഗാനമാലപിച്ച് വിനോദ് കോവൂര്‍

കൊച്ചി: വി.എ ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്ത മോഹന്‍ലാല്‍ ചിത്രം ഒടിയനിലെ ഗാനം ആലപിക്കുന്ന നടന്‍ വിനോദ് കോവൂരിന്റെ വീഡിയോയ്ക്ക് മികച്ച പ്രതികരണങ്ങളാണ് ലഭിക്കുന്നത്.

പാട്ട് പാടുന്ന വീഡിയോ വിനോദ് തന്നെയാണ് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തത്. ഇപ്പോഴിതാ പാട്ട് മോഹന്‍ലാല്‍ കേട്ടെന്നും മികച്ച അഭിപ്രായം അദ്ദേഹം പറഞ്ഞെന്നും പറയുകയാണ് വിനോദ്.

ലാലേട്ടന്‍ പാട്ട് കേട്ടെന്നും എക്‌സലന്റ് ആയി പാടി എന്ന് പറഞ്ഞെന്നും വിനോദ് പറഞ്ഞു. ചിത്രത്തില്‍ ലാലേട്ടന്‍ തന്നെയാണ് ഈ പാട്ട് പാടിയിരിക്കുന്നത്. എം. ജയചന്ദ്രനാണ് പാട്ടിന് ഈണം നല്‍കിയിരിക്കുന്നത്.

‘ഒടിയന്‍ എന്ന സിനിമയില്‍ ലാലേട്ടന്‍ പാടിയ ഒരു നാടന്‍ പാട്ട് ഉണ്ട്. സിനിമയില്‍ ഈ പാട്ട് കണ്ടിട്ടുണ്ടാവില്ല. എം ജയചന്ദ്രന്റെ ഈണത്തില്‍ ലാലേട്ടന്‍ മനോഹരമായി ആലപിച്ച ആ നാടന്‍ പാട്ട് ഒന്ന് പാടി വീഡിയോ ചെയ്യണം എന്ന് മോഹം തോന്നി ചെയ്തതാ. ക്യാമറ- അഭയ എഡിറ്റിംഗ്- ഫൈസല്‍ വി.പി സാങ്കേതിക സഹായം- വരദ സ്റ്റുഡിയോ- ഉബൈദ് ഖയാല്‍. ഞാന്‍ പാടിയത് ലാലേട്ടന്‍ കേട്ടു എക്‌സലന്‍ന്റ് ആയി പാടി എന്ന് പറഞ്ഞ് മറുപടിയും തന്നു. ഒപ്പം ലാല്‍ ഫാന്‍സ് അസോസിയേഷന്‍ ഗ്രൂപ്പിലും പാട്ട് സ്ഥാനം പിടിച്ചു. ഈ സന്തോഷവും കൂടി അറിയിക്കട്ടെ,’ വിനോദ് പറഞ്ഞു.

മോഹന്‍ലാല്‍, മഞ്ജു വാര്യര്‍, പ്രകാശ് രാജ് എന്നിവര്‍ പ്രധാനവേഷങ്ങളിലെത്തിയ ഒടിയന്‍ വി.എ ശ്രീകുമാര്‍ മേനോന്‍ ആണ് സംവിധാനം ചെയ്തത്. ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മിച്ചത്.

Also Read :   റെഡ്മിയുടെ ഈ സ്മാർട്ട്‌ഫോൺ ഫെബ്രുവരി 9-ന് വിപണിയിലെത്തും, ലോഞ്ച് ചെയ്യുന്നതിന് മുമ്പ് വിലയും സവിശേഷതകളും ചോർന്നു