Home AGRICULTURE കാര്‍ഷിക മേഖലയ്ക്ക് വൻ നേട്ടവുമായി രണ്ടാം പിണറായി സര്‍ക്കാരിന്റെ ബജറ്റ്; 2000 കോടി രൂപയുടെ വായ്പ...

കാര്‍ഷിക മേഖലയ്ക്ക് വൻ നേട്ടവുമായി രണ്ടാം പിണറായി സര്‍ക്കാരിന്റെ ബജറ്റ്; 2000 കോടി രൂപയുടെ വായ്പ അനുവദിച്ചു

കാര്‍ഷിക മേഖലയ്ക്ക് ആശ്വാസമായി രണ്ടാം പിണറായി സര്‍ക്കാരിന്റെ ആദ്യ ബജറ്റ്. 2000 കോടി രൂപയുടെ വായ്പയാണ് കാര്‍ഷിക മേഖലയ്ക്കായി ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ ബജറ്റില്‍ അവതരിപ്പിച്ചത് .

കാര്‍ഷിക ഉത്പന്നങ്ങളുടെ വിതരണത്തിനായി സംസ്ഥാനത്ത് സേവന ശൃംഖല ആരംഭിക്കും.കാര്‍ഷിക ഉത്പാദക കമ്പനികളെയും സഹകരണ സംഘങ്ങളെയും കാര്‍ഷിക ചന്തകളെയും ഇതില്‍ ഉള്‍പ്പെടുത്തും.

പൈലറ്റ് പദ്ധതി ആരംഭിക്കും. ഇതിനായി ബജറ്റിൽ പത്ത് കോടി രൂപ പ്രഖ്യാപിച്ചു. സംസ്ഥാനത്ത് 5 അഗ്രോ പാര്‍ക്കുകള്‍ തുടങ്ങുമെന്നും ബജറ്റില്‍ പ്രഖ്യാപിച്ചു. പ്ലാന്റേഷനായി 5 കോടി അനുവദിച്ചു.തോട്ടം മേഖലയ്ക്കും ബജറ്റില്‍ പ്രഖ്യാപനം.

കൊവിഡ് ദുരിതത്തിൽ തൊഴില്‍ നഷ്ടപ്പെട്ടവരെയും ചെറുപ്പക്കാരെയും കൃഷിയിലേക്ക് ആകര്‍ഷിക്കുന്നതിനും കര്‍ഷകരുടെ ഉത്പന്നങ്ങള്‍ക്ക് ന്യായവില ഉറപ്പുവരുത്തുന്നതിനും ഡിജിറ്റൽ സാങ്കേതിക വിദ്യയുടെ സഹായത്തോടെ കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് നവീകരിക്കുന്നതിന്റെ ഭാഗമായി കൃഷിഭവനുകളെ ആധുനികവൽക്കരിക്കുമെന്നും മന്ത്രി പറഞ്ഞു.

മണ്ണിന്റെ സ്വഭാവത്തിനനുസരിച്ചുള്ള കൃഷി,നടീല്‍ വസ്തുക്കളുടെ വിതരണം ,കൃഷി പരിപാലനം, കോള്‍ഡ് സ്റ്റോറേജുകളുടെ ശൃംഗല ഡിജിറ്റല്‍ സംവിധാനങ്ങളുടെ സഹായത്തോടെ സ്മാർട്ട് ആകിമാറ്റും . ഇതിന്റെ പ്രാഥമിക ചെലവുകള്‍ക്കായി ബജറ്റില്‍ 10 കോടി രൂപ പ്രഖ്യാപിച്ചു

മെച്ചപ്പെട്ട സംവിധാനത്തിൽ നിക്ഷേപ വായ്പാ ഒരുക്കിയാല്‍ സ്വകാര്യ മൂലധന രൂപികരണം വര്‍ദ്ധിപ്പിച്ച്‌ പ്രാദേശിക വിപണികള്‍ ഗോഡൗണുകള്‍ തുടങ്ങിയവയും  വാഴ, പൈനാപ്പിള്‍, മാമ്പഴം , തുടങ്ങിവയുടെ സംസ്‌കരണ കേന്ദ്രങ്ങളും സൃഷ്ടിക്കുന്നതിന് കഴിയും. പഴം പച്ചക്കറി, മാംസ സംസ്‌കരണ മേഖലകളില്‍ ഇടപെടാന്‍ കഴിയും. ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ വ്യക്തമാക്കി.

 

Also Read :   ആപ്പിന്റെ കാര്യത്തിൽ വ്യക്തതയില്ല; ബെവ് ക്യു ആപ് വേണ്ടെന്ന നിലപാടില്‍ എക്‌സൈസും ബെവ്‌കോയും; ഔട്ട്‌ലെറ്റുകളിലേയും ബാറുകളിലേയും മദ്യത്തിന്റെ പാഴ്സൽ വിൽപന വൈകിയേക്കും