Home EDITORIAL ഇന്ന് ലോക പരിസ്ഥിതിദിനം

ഇന്ന് ലോക പരിസ്ഥിതിദിനം

ജൂൺ 5, ഇന്ന് ലോക പരിസ്ഥിതിദിനം. ആവാസ വ്യവസ്ഥയുടെ സംരക്ഷണം ലക്ഷ്യമിട്ടാണ് പരിസ്ഥിതി ദിനം ആഘോഷിക്കുന്നത്. 1972ൽ യുഎൻ ജനറൽ അസംബ്ലിയാണ് ലോക പരിസ്ഥിതി ദിനം പ്രഖ്യാപിച്ചത്. പിന്നീട് രണ്ടു വർഷത്തിനു ശേഷം, 1974ൽ ആദ്യത്തെ ലോക പരിസ്ഥിതി ദിനം ‘ഒരു ഭൂമി മാത്രം’ എന്ന വിഷയത്തിൽ ആചരിച്ചു. 1987ൽ ഈ ദിവസത്തെ ആഘോഷങ്ങൾക്കായി ഓരോ വർഷവും ആതിഥേയ രാജ്യം നിശ്ചയിക്കുന്നതിന് തുടക്കമായി.

പരിസ്ഥിതി പ്രവര്‍ത്തകന്‍ സുന്ദര്‍ലാല്‍ ബഹുഗുണയുടെ ഓര്‍മ്മകളില്‍ കൂടിയാണ് ഇത്തവണത്തെ പരിസ്ഥിതിദിനം കടന്നുപോകുന്നത്. മനുഷ്യന് മറ്റ് ജീവജാലങ്ങളെയും കൂടി പരിസ്ഥിതിയുടെ ഭാഗമായി കണക്കിലെടുക്കുമ്പോഴാണ് പരിസ്ഥിതി സംരക്ഷണം പൂർണമാകുന്നത്. ‘ഇക്കോസിസ്റ്റം പുന:സ്ഥാപിക്കൽ’ എന്നതാണ് ഈ വർഷത്തെ തീം. മനുഷ്യരുടെ പ്രവർത്തനങ്ങൾ മൂലമുണ്ടാകുന്ന നാശത്തെ തടയുക, അവസാനിപ്പിക്കുക, പഴയ പടിയാക്കുക, ഒടുവിൽ പ്രകൃതിയെ സുഖപ്പെടുത്തുക എന്നതാണ് ലക്ഷ്യം.

യു എൻ പരിസ്ഥിതി പദ്ധതിയുമായി സഹകരിച്ച് പാകിസ്ഥാനാണ് 2021ലെ ലോക പരിസ്ഥിതി ദിനത്തിന് ആതിഥേയത്വം വഹിക്കുന്നത്. പാകിസ്ഥാൻ പ്രധാനമന്ത്രി ജൂൺ നാലിന് രാത്രി ഇസ്ലാമാബാദിൽ ലോക പരിസ്ഥിതി ദിന കോൺഫറൻസ് ആരംഭിക്കും. ചരിത്രത്തിൽ ആദ്യമായാണ് ഈ ദിവസം പാകിസ്ഥാൻ ഔദ്യോഗികമായി ആതിഥേയത്വം വഹിക്കുന്നത്.

 

Also Read :   കോവിഷീൽഡിന്റെ രണ്ട് ഡോസുകൾ തമ്മിലുള്ള ഇടവേള വർദ്ധിപ്പിക്കുന്നതിനുള്ള തീരുമാനം ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിൽ; എൻ കെ അറോറ