ന്യൂഡല്‍ഹി: കൊവിഡ് രണ്ടാം തരംഗത്തില്‍ രാജ്യത്ത് 646 ഡോക്ടര്‍മാര്‍ മരിച്ചതായി ഐഎംഎ. ഏറ്റവും കൂടുതല്‍ മരണം ഡല്‍ഹിയിലാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
ഇവിടെ 109 ഡോക്ടര്‍മാര്‍ മരിച്ചതായാണ് ഐഎംഎയുടെ കണക്കുകള്‍ വ്യക്തമാക്കുന്നത്. ബിഹാറില്‍ 97 ഡോക്ടര്‍മാര്‍ കോവിഡ് ബാധിച്ച് മരിച്ചു.
ഉത്തര്‍പ്രദേശില്‍ 79 ഡോക്ടര്‍മാരുടെയും രാജസ്ഥാനില്‍ 43 ഡോക്ടര്‍മാരുടെയും ജീവന് കോവിഡ് കവര്‍ന്നു. മഹാരാഷ്ട്രയില്‍ 23 ഡോക്ടര്‍മാരും കര്‍ണാടകയില്‍ ഒമ്ബത് ഡോക്ടര്‍മാരും കോവിഡ് ബാധിച്ച് മരിച്ചു.ഐഎംഎയുടെ കണക്കുകള്‍ പ്രകാരം കോവിഡ് ഒന്നാംതരംഗത്തില്‍ രാജ്യത്തുടനീളം 748 ഡോക്ടര്‍മാരുടെ ജീവനാണ് നഷ്ടമായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക