ഇനി കോവിഡ് പരിശോധന നടത്താൻ എങ്ങോട്ടും പോകേണ്ട. സ്വയം കോവിഡ് പരിശോധന നടത്താൻ സാധിക്കും. കോവിഡ് പരിശോധന സ്വയം നടത്താനുള്ള ആദ്യ മെഡിക്കൽ കിറ്റ് ഇന്ത്യൻ കമ്പനി വികസിപ്പിച്ചെടുത്തു കഴിഞ്ഞു. ഇത് ഉടൻ തന്നെ ഇന്ത്യൻ വിപണിയിലെത്തും. 250 രൂപയുടെ ‘കൊവിസെല്‍ഫ്’ കിറ്റ് ഉപയോഗിച്ച് നടത്തുന്ന റാപ്പിഡ് ആന്റിജന്‍ പരിശോധനയുടെ ഫലം 15 മിനിറ്റുകൊണ്ട് അറിയാൻ സാധിക്കും. മെഡിക്കൽ കിറ്റിന്റെ നിർമ്മാതാക്കളായ മൈലാബ്ഡിസ്കവറി സൊലൂഷന്‍സ് ആണ് ഇക്കാര്യം വ്യക്തമാക്കിയത്.
ഒരു ട്യൂബ്, മൂക്കില്‍നിന്ന് സാമ്പിള്‍ ശേഖരിക്കാന്‍ അണുനശീകരണം നടത്തിയ ചെറിയ തണ്ട്, ടെസ്റ്റ് കാര്‍ഡ്, ഇവയൊക്കെ സുരക്ഷിതമായി കളയാനുള്ള ബാഗ് എന്നിവ ഉൾപ്പെട്ടതാണ് മെഡിക്കൽ കിറ്റ്. കിറ്റിന് കഴിഞ്ഞ മാസം ഇന്ത്യന്‍ കൗണ്‍സില്‍ ഫോർ മെഡിക്കല്‍ റിസര്‍ച്ച് അനുമതി നല്‍കിയിരുന്നു. രോഗലക്ഷണമുള്ളവര്‍ക്ക് നെഗറ്റീവ് ഫലം ലഭിച്ചാല്‍ ഉടന്‍ ആര്.ടി.പി.സി.ആര്. പരിശോധന നടത്തണമെന്ന് അധികൃതർ വ്യക്തമാക്കുന്നു. ഇ-മാർക്കറ്റിങ് സൈറ്റിലും ഫ്ലിപ്കാർട്ടിലും കിറ്റ് ലഭ്യമാക്കാനാണ് ഒരുങ്ങുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക