ലക്ഷദ്വീപ് സദര്ശനത്തിന് അനുമതി നിഷേധിച്ചതിനെ പേരിൽ ധർണ നടത്താനൊരുങ്ങി എല്‍ഡിഎഫ് എംപിമാര്‍. ജൂണ്‍ 10 ന് കൊച്ചിയിലെ ലക്ഷദ്വീപ് ഓഫീസിനു മുന്നിലായിരിക്കും ധർണ നടത്തുക. എംപിമാരായ എളമരം കരീം, ബിനോയ് വിശ്വം, തോമസ് ചാഴിക്കാടന്, എം.വി. ശ്രേയാംസ് കുമാര്‍, വി. ശിവദാസന്‍, എ.എം. ആരിഫ് , ജോണ്‍ ബ്രിട്ടാസ്, കെ. സോമപ്രസാദ് എന്നിവര്‍ ലക്ഷദ്വീപിലേക്ക് പോകാൻ തീരുമാനിച്ചിരുന്നു.
ഇന്ന് ലോക പരിസ്ഥിതി ദിനം, അരക്കോടി വൃക്ഷത്തൈകളുമായി വനംവകുപ്പ്…!
ലക്ഷദ്വീപിലെ ഇപ്പോഴത്തെ സ്ഥിതിഗതികള്‍ നേരിട്ട് കണ്ട് മനസിലാക്കുന്നതിനും തദ്ദേശ ഭരണ സ്ഥാപന പ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, അഡ്മിനിസ്ട്രേഷന് അധികൃതര്‍ എന്നിവരെ നേരില്‍ കാണാനുമാണ് ലക്ഷദ്വീപിലേക്ക് പോകണമെന്ന് ഇവർ ആവശ്യപ്പെട്ടത്. എന്നാൽ, ഇക്കാര്യം നിരസിച്ചതിനെ തുടർന്നാണ് പത്തിന് ധർണ നടത്താൻ തീരുമാനിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക