ലണ്ടൻ: 12 വയസിനും 15നും ഇടയിൽ പ്രായമുള്ള കുട്ടികളിൽ ഫൈസർ വാക്സിൻ സുരക്ഷിതമെന്ന് ബ്രിട്ടൻ ഏജൻസി. മെഡിസിൻസ് ആൻഡ് ഹെൽത്ത് കെയർ പ്രൊഡക്ട്സ് റെഗുലേറ്ററി ഏജൻസി(എംഎച്ച്ആർഎ) ആണ് ഫൈസർ വാക്സിൻ സുരക്ഷ, ഗുണമേന്മ, ഫലപ്രാപ്തി തുടങ്ങിയ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് അറിയിച്ചത്.
ബ്രിട്ടനിലെ കുട്ടികൾക്ക് വാക്സിൻ നൽകണോ, എപ്പോൾ നൽകണം തുടങ്ങിയ കാര്യങ്ങളിൽ സർക്കാർ സമിതി തീരുമാനമെടുക്കും. ’12 മുതൽ 15 വയസ്സ് വരെയുള്ള കുട്ടികളിലെ പരീക്ഷണ ഫലങ്ങൾ ശ്രദ്ധാപൂർവം അവലോകനം ചെയ്തു.
ഈ പ്രായത്തിലുള്ളവർക്ക് ഫൈസർ വാക്സിൻ സുരക്ഷിതവും ഫലപ്രദവുമാണ്. കൂടാതെ കോവിഡിനെ പ്രതിരോധിക്കാനും കഴിയുന്നുണ്ട്’, എംഎച്ച്ആർഎ അധികൃതർ പറഞ്ഞു.
യൂറോപ്യൻ യൂനിയനും അമേരിക്കയും വാക്സിൻ ഈ പ്രായക്കാരിൽ സുരക്ഷിതമാണെന്ന് അറിയിച്ചിരുന്നു. 16 വയസ്സു മുതലുള്ള കൗമാരക്കാർക്ക് ഫൈസർ വാക്സിനെടുക്കാൻ നേരത്തെ അനുമതി നൽകിയ യൂറോപ്യൻ യൂനിയൻ അംഗരാജ്യങ്ങൾ ഈ മാസം മുതൽ 12-15 വയസ്സുകരിൽ വാക്സിനേഷൻ ആരംഭിക്കും
പ്രതികരിക്കാൻ ഇവിടെ എഴുതുക