കൊടകര കുഴല്‍പ്പണക്കേസില്‍ അന്വേഷണം സുരേഷ് ഗോപിയിലേക്കും നീങ്ങുന്നു. കേസന്വേഷണത്തിന്റെ ഭാഗമായി സുരേഷ് ഗോപിയുടെ മൊഴിയെടുത്തേക്കും.
സുരേഷ് ഗോപിയുടെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസില്‍ കേസിലെ പരാതിക്കാരനായ ധര്‍മ്മരാജനും സംഘവും എത്തിയെന്നതിന്റെ അടിസ്ഥാനത്തിലാണ് സുരേഷ് ഗോപിയുടെ മൊഴിയെടുക്കാന്‍ അന്വേഷണ സംഘം ആലോചിക്കുന്നത്.
ഇതില്‍ ബിജെപിയുടെ തെരഞ്ഞെടുപ്പ് ഫണ്ടിനെകുറിച്ചും അന്വേഷിക്കും. ബിജെപി എ ക്ലാസ് മണ്ഡലമായിരുന്നു തൃശൂര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക